മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൊബൈല്‍ വാങ്ങിവെച്ച ദേഷ്യത്തിന് വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് മുങ്ങി: 16കാരന്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: താനൂര്‍ -നിറമരത്തൂര്‍ പെരുവഴിയമ്പലത്തെ സ്വന്തം വിട്ടില്‍ നിന്ന് 40-വപനുമായി മുങ്ങിയ 16-കാരനടക്കം നാലു പേര്‍ പോലീസ് പിടിയിലായി.16-കാരന്റെ മോബൈല്‍ ദുരുപയോഗം ഉമ്മ എതിര്‍ക്കുകയും ഫോണ്‍ വാങ്ങി വെക്കുകയും ഗള്‍ഫിലുള്ള പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മകന്‍ ക്ഷുഭിതനാവുകയും മകന്‍ സുഹൃത്തുക്കളെ സംഭവം അറിയിക്കുകയും ചെയ്തു.

ഇവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിട്ടിലെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. വീട്ടുകാര്‍ കാവഞ്ചേരിയിലുള്ള ബന്ധു വിട്ടില്‍ പോയ സമയം നോക്കി ഉമ്മ അയല്‍വീട്ടിലേല്പിച്ച താക്കോല്‍ വാങ്ങി വിട് തുറക്കുകയും സുഹൃത്തുക്കളായ മങ്ങാട് താമസിക്കുന്ന പക്കിയ മക്കാനകത്ത് അബൂബക്കറിന്റെ മകന്‍ ഇര്‍ഷാദ്(19), മിനടത്തൂര്‍ താമസിക്കുന്ന തോട്ടിയില്‍ ദാസന്റെ മകന്‍ റിബിന്‍(18),എന്നിവരെ വിളിച്ചു വരുത്തുകയും വീട്ടിലെ സി.സി.ടി.വി.ക്യാമറ തകര്‍ക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് അലമാര തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അലമാരയുടെ താക്കോല്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു.അലമാരയിലുള്ള സ്വര്‍ണ്ണം മൂന്നു പേരുംക്കൂടി പങ്കെട്ടെടുക്കുകയും പട്ടാമ്പിയിലുള്ള സ്വര്‍ണ്ണക്കടയില്‍ രണ്ട് മോതിരം വില്‍ക്കുകയും ചെയ്തു.

robberycaseaccudes-

16-കാരനെ അലപ്പുഴയിലുള്ള പള്ളിമുക്ക് എന്ന സ്ഥലത്ത് സെല്‍സ് മേനായി ജോലി ചെയ്യുന്ന കാളാട് സ്വദേശി ഇരുത്തോടി മുഹമ്മദാലിയുടെ മകന്‍ മുഹമ്മദ് ഷമീം(19)ന്റെ അടുത്തേക്ക് ട്രയിന്‍ കയറ്റി വിടുകയും ചെയ്തു.ഇര്‍ഷാദും,റിബിനും,വയനാട് പോയി തിരിച്ചു വരികയും ചെയ്തു.16-കാരന്റെ മാതാവ് മകനെയും വിട്ടിലെ സ്വര്‍ണ്ണവും കാണ്മാനില്ലന്ന് താനൂര്‍ പോലീസില്‍ പരാതി നല്‍കി.തുടര്‍ന്ന പോലീസ് വിട്ടിലെത്തി അന്വേഷണം നടത്തുബോള്‍ ഇര്‍ഷാദും, റിബിനും എല്ലാ സഹായവും ചെയ്തിരുന്നു.

പോലീസ് സൈബര്‍ സെല്ലിന്റെ സഹയത്തോടെ അന്വേഷണം ആരംഭിച്ചപ്പോള്‍ ആണ് 16-കാരന്‍ ഇടുക്കിയിലുള്ളതായി അറിഞ്ഞത്.താനൂര്‍ പോലീസ് എറ്റുമാനൂര്‍ പോലിസിന്റെ സഹായത്തോടെ 16-കാരനെ കസ്റ്റഡിയില്‍ എടുത്തത്.ഇവനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരുടെ പങ്ക് വ്യക്തമായത്.ആലപ്പുഴയിലുള്ള മുഹമ്മദ് ഷമീമിന്റെ സഹായത്തോടെയാണ് സ്വകാര്യ സ്ഥാപനത്തില്‍ കുറച്ചു സ്വര്‍ണ്ണം പണയം വെച്ച് 70000-രൂപ വങ്ങി.ഇതിന് സെഷമാണ് ഇടുക്കി,തോടുപ്പുഴ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.

താനൂര്‍ പോലീസിന്റെ അന്വേഷണത്തില്‍ ഇര്‍ഷാദ്, റിബിന്‍,മുഹമ്മദ് ഷമീം എന്നിവര്‍ പിടിയിലാകുന്നത്.ഇവരുടെ പക്കല്‍ നിന്ന് 22-പവനും 30000-രൂപയും പിടിച്ചെടുത്തു.16-കാരനെ മഞ്ചേരിയിലെ സി.ജെ.എം.കോടതിയിലും,മറ്റ് മൂന്ന് പേരെ പരപ്പനങ്ങാടി കോടതിയിലും ഹാജരാക്കും.അന്നേഷണ സങ്കത്തില്‍ താനൂര്‍ സി.ഐ.എം.ഐ.ഷാജി, എസ്.ഐ.രാജേന്ദ്രന്‍ നായര്‍, എ.എസ്.ഐ.വാരിജാക്ഷന്‍, എ.സി.പി.ഒ.നവീന്‍, സി.പി.ഒ.രതീഷ്,സൈബര്‍ സെല്‍ സി.പി.ഒ.സൈലേഷ് എന്നിവുടെ നേതൃത്തതിലുള്ള സഘമാണ് പ്രതികളെ പിടിക്കൂടിയത്.

Malappuram
English summary
Malappuram Local News minor and friends over robbery case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X