മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലയിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹാരം കാണണം; എംഎസ്എഫ് കലക്‌ട്രേറ്റ് ഉപരോധിച്ചത് മണിക്കൂറുകളോളം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജില്ലയിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ എം എസ് എഫ് ജില്ലാകമ്മിറ്റി നടത്തിയ ഉപരോധസമരം നീണ്ടത് മണിക്കൂറുകളോളം. നിരവധി ആവശ്യങ്ങളുന്നയിച്ചായിരുന്നു എം എസ് എഫിന്റെ സമരം. സമരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം എം എസ് എഫ് പ്രവര്‍ത്തകര്‍ അവകാശപത്രിക സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമായിരുന്നു ഇന്നലെ കലക്‌ട്രേറ്റിന്റെ ഇരുകവാടങ്ങളിലും ഉപരോധം നടത്തിയത്.

പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കുക, ഡിഗ്രി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുക, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗവ:കോളേജ് ആരംഭിക്കുക, മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌ക്കൂളുകളും ഹയര്‍ സെക്കണ്ടറിയായി അപ്‌ഗ്രേസ് ചെയ്യുക, കെ എസ് ആര്‍ ടി സി കണ്‍സഷന്‍ നടപടികള്‍ ലഘൂകരിക്കുക, അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ നിന്നും ദ്വാരക പോളിടെക്‌നിക്ക് മാറ്റി സ്ഥാപിക്കുക, മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക കോളേജ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുക, വെറ്റിനറി സര്‍വ്വകലാശാലയില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുക എന്നിങ്ങനെയായിരുന്നു എം എസ് എഫ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍.

MSF

ഡി ഡി ഇ യുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ജില്ലയിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നുമുള്ള ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഉപരോധം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് വി പി സി ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, കാട്ടി ഗഫൂര്‍, ഷാബാസ് അമ്പലവയല്‍, ശഫീഖ് അണിയാരത്ത്, ഫായിസ് തലക്കല്‍, അജ്മല്‍ ആര്‍വാള്‍, റമീസ് ചെതലയം എന്നിവര്‍ സംസാരിച്ചു.മാര്‍ച്ചിന് ഷംസീര്‍ ചേലക്കല്‍, ആസിഫ് പടിഞ്ഞാറത്തറ, അജ്മല്‍ വാകേരി, ഷംസീര്‍ മാനന്തവാടി, ഷാനിദ് തരുവണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Malappuram
English summary
Malappuram Local News about MSF collectorate march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X