പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ഇതര സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റികളും
മലപ്പുറം: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമായി രാജ്യത്തെ ഇതര സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റികളും രംഗത്ത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയും മറ്റു പോഷക സംഘടനകളും നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് മറ്റു സംസ്ഥാനങ്ങളിലും മുസ്ലിംലീഗ് കമ്മിറ്റികല്‍ കടന്നു വരുന്നത്. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര പ്രദേശ്, ജാര്‍ഗണ്ഡ്, ഡല്‍ഹി, ബംഗാള്‍, തുടങ്ങിയ സംസ്ഥാന കമ്മിറ്റികളാണ് സജീവമായി റിലീഫ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നത്.

സഹായവുമായി കേരളത്തിലെത്തിയ ഇതര സംസ്ഥാന മുസ്ലിംലീഗ് ഭാരവാഹികള്‍ക്കൊരുക്കി സ്വീകരണ ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രസംഗിക്കുന്നു.
യു.പി സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് ഡോ. മുഹമ്മദ് മതിന്‍ഖാന്‍ ലക്നൗ, യു.പി യൂത്ത് ലീഗ് സെക്രട്ടറി സുബൈര്‍ മീററ്റ്, യു.പി മുസ്ലിംലീഗ് സെക്രട്ടറി അത്തിഖ് ഖാന്‍ കാണ്‍പൂര്‍, മുസ്ലിം ലീഗ് കാണ്‍പൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇന്‍ഫാന്‍, മുഹമ്മദ് ഇദ്രീസ് മീററ്റ്, ലായിക്ക് മുഹമ്മദ് ലക്നൗ, മുഹമ്മദ് അനസ് മീററ്റ്, എന്നിവരടങ്ങുന്ന സംഘം, വീട്ടുപകരണങ്ങള്‍ വസ്ത്രങ്ങള്‍, ഭക്ഷണ വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ മുസ്ലിം ലീഗ് നേതാക്കളെ ഏല്‍പിച്ചു.
നമഹാരാഷ്ട്രയില്‍ നിന്നും വന്ന സംഘത്തിന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സുബൈര്‍ ഖാന്‍, മുന്‍ നാഗ്പൂര്‍ കോര്‍പ്പറേഷന്‍ മെമ്പര്‍ അസ്ലംഖാന്‍ മുല്ല, ഇഖ്ബാല്‍ അഹമ്മദ്, ഖാസി റിയാസുദ്ധീന്‍, ഇഖ്ബാല്‍ അന്‍സാരി, മുഹമ്മദ് സാബിര്‍, സദ്ദാം അഷ്റഫി, ഫിറോസ്ഖാന്‍, ഇര്‍ഷാദ് അന്‍സാരി, ശെയ്ഖ് നാസിം എന്നിവരടങ്ങുന്ന സംഘമാണ് നേതൃത്വം നല്‍കിയത്.
സമീപ കാലത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായ മുന്നേറ്റം രചിക്കുന്ന ഇതര സംസ്ഥാനങ്ങള്‍ റിലീഫ് പ്രവര്‍ത്തന രംഗത്തും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നു മുസ്ലിംലീഗ് സംസ്ഥാന നേതാക്കള്‍ പറഞ്ഞു.. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലികുട്ടി എം.പി, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ എന്നിവരെ നേരില്‍ കണ്ടാണ് സംഘം സഹായം കൈമാറിയത്. ചടങ്ങില്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, ദേശീയ വൈസ് പ്രസിഡന്റ്മ ാരായ പാണക്കാട് സയ്യിദ് മുഈനലി ശിഹ്ബാ തങ്ങള്‍, അഡ്വ. വി.കെ ഫൈസല്‍ ബാബു, യുത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, നൗഷാദ് മണ്ണിശ്ശേരി, യൂത്ത് ലീഗ് ദേശീയ സമിതി അംഗങ്ങളായ മുഹമ്മദലി ബാബു തേഞ്ഞിപലം, ഷിബു മീരന്‍, യുസുഫ് പടനിലം, സിറാജുദ്ദീന്‍ നദ്വി അയ്യായ, പി.പി അങമ്മദ് സാബു, ഫെബിന്‍ കളപ്പാടന്‍ പ്രസംഗിച്ചു.












Click it and Unblock the Notifications