Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയക്കപ്രളയക്കെടുതി: ബിരിയാണി വിളമ്പിയും, ഓണപ്പൂക്കളമിട്ടും ദുരിതാശ്വാസ ക്യാമ്പുകളില്‍ ആഘോഷങ്ങള്‍

മലപ്പുറം: ബിരിയാണി വിളമ്പിയും, ഓണപ്പൂക്കളമിട്ടും ദുരിതാശ്വാസ ക്യാമ്പുകളില്‍ ആഘോഷങ്ങള്‍ പൊന്നാനിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പെരുന്നാള്‍ രാവില്‍ ടീം ഗുഡ്‌ലിയുടെ നേതൃത്വത്തില്‍ ഗാനമേള നടത്തിയും, ക്യാമ്പിലെ മൊഞ്ചത്തിമാര്‍ കൈവെള്ളയില്‍ മൈലാഞ്ചിയണിഞ്ഞും, കുട്ടികള്‍ പട്ടം പറത്തിയും ഒരുമയുടെ പെരുന്നാള്‍ ആഘോഷിച്ചത്.

സര്‍ക്കാര്‍ സംവിധാനങ്ങളും, തദ്ദേശ ഭരണകൂടങ്ങളും ക്യാമ്പിലുള്ളവരുടെ ആഘോഷങ്ങള്‍ക്കൊപ്പം ചേര്‍ന്നതോടെ ദുരിതാശ്വാസ ക്യാമ്പ് പുത്തന്‍ പ്രതീക്ഷയുടെ തിരിനാളമാണ് വീടും, സ്ഥലവും നഷ്ടമായവര്‍ക്കായി കൊളുത്തിവെച്ചത്. ഓണത്തപ്പനെ വരവേല്ക്കാനായി കുട്ടികളും, മുതിര്‍ന്നവരും മത്സരിച്ചാണ് ദുരിതാശ്വാസ ക്യാമ്പിന് മുന്നില്‍ ഓണപ്പൂക്കളമൊരുക്കിയത്.പ്രളയം സര്‍വ്വവും കവര്‍ന്നെടുത്താലും, തളരാത്ത മനസ്സുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ക്യാമ്പുകളിലെ പെരുന്നാള്‍ ആഘോഷങ്ങളും, ഓണത്തെ വരവേല്ക്കാനുള്ള തയ്യാറെടുപ്പുകളും. മാനസിക വീണ്ടെടുപ്പിനുള്ള ഇടങ്ങളാവുകയാണ് ഓരോ ദുരിതാശ്വാസ ക്യാമ്പുകളും.

onamcelebrationinreliefcamp

ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാജമദ്യം തടയുന്നതിനായി റെയ്ഡുകള്‍


ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാജമദ്യം തടയുന്നതിനായി റെയ്ഡുകള്‍ ശക്തമാക്കാന്‍ കലക്്ടറേറ്റില്‍ നടന്ന ജില്ലാ തല വ്യാജമദ്യ നിര്‍മാര്‍ജ്ജന ജനകീയ സമിതി യോഗത്തില്‍ തീരുമാനമായി. ഇതിനായി ജില്ലാ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ തുറന്നിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പറായ 1800425 4886 വഴി പൊതു ജനങ്ങള്‍ക്ക് വ്യാജ മദ്യം സംബന്ധിച്ചും മറ്റുമുള്ള പരാതികള്‍ അറിയിക്കാനാവും.

എ.ഡി.എം. വി.രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബെന്നി ഫ്രാന്‍സിസ്, അസിസ്റ്റന്റ് എക്‌സൈസൈസ് കമ്മീഷണര്‍ സജി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ഡി.വൈ.എസ്.പി, അംഗം നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയില്‍ എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ടീം ജില്ലയില്‍ നടത്തിയ റെയ്‌സഡുകള്‍ സംബന്ധിച്ച് യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മൂന്ന് മാസക്കാലയളവില്‍ 2256 റെയ്ഡുകള്‍ നടത്തി. സ്‌കൂള്‍/കോളേജ് ഹോസ്റ്റലുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ലേബര്‍ ക്യാംപുകള്‍ ഉള്‍പ്പടെ നടത്തിയ റെയ്ഡുകളില്‍ നിന്നായി ഇറുന്നൂറിലധികം ആളുകളെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ നിരവധി ലഹരി വസ്തുക്കളും അവ കടത്തുന്നതിനുപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+