മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വരാന്‍പോകുന്ന തോല്‍വി മുന്നില്‍കണ്ട് സിപിഎം ഘടക കക്ഷികളെ തേടി അലയുന്നു: ഉമ്മന്‍ചാണ്ടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉറപ്പായതിനാല്‍ എല്‍.ഡി.എഫിന് ആത്മവിശ്വാസ കുറവുള്ളതുകൊണ്ടാണ് സി.പി.എം മറ്റു പല ഘടക കക്ഷികളേയും തേടി അലയുന്നതെന്ന് ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ആര്‍.എസ്.പിയെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.പി ഉള്‍പ്പെടെയുള്ള ഒരു കക്ഷിയും യു.ഡി.എഫ് വിട്ടുപോകില്ല. കൂടുതല്‍ ഐക്യത്തോടെ യു.ഡി.എഫ് മുന്നണി സംവിധാനം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം നേതാക്കള്‍ കെ.എം മാണിക്ക് പിറകെ നടന്നത് വെറുതെയായില്ലേയെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കെ. കരുണാകരന്‍ ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി.

oommenchandy-

കരുണാകരന്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ വിജയിച്ച നേതാവായിരുന്നുവെന്ന് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കെ കരുണാകരന്‍ ജന്മശതാബ്ദി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഒരു കാലത്തും വിസ്മരിക്കാനാവാത്ത അത്ഭുത പ്രതിഭയായിരുന്നു അദ്ദേഹം. നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വന്നെങ്കിലും അതിനെ എല്ലാം അതിജീവിച്ച് ശക്തമായി മുന്നോട്ടുപോയ അപൂര്‍വ്വം നേതാക്കളില്‍ പ്രമുഖനായിരുന്നു കെ കരുണാകരന്‍. നക്‌സലിസത്തെ കേരളത്തില്‍ നിന്ന് ഉന്മൂലനം ചെയ്തത് അദ്ദേഹം ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോഴാണ്. ഇക്കാരണത്താല്‍ അദ്ദേഹത്തിന് ഒരു പാട് യാതനകള്‍ അനുഭവിക്കേണ്ടിവന്നു. സപ്തമുന്നണിയെ പൊളിച്ചെഴുതി ഐക്യജനാധിപത്യമുന്നണിക്ക് തുടക്കം കുറിച്ചതും അഞ്ച് എംഎല്‍എമാരില്‍ നിന്ന് 111 ലേക്ക് എത്തിക്കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ നേതൃത്വഗുണം വെളിവാക്കുന്നു. വികസന രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ജനങ്ങളോടൊപ്പം നില്‍ക്കുകയും വിമര്‍ശിക്കുന്നവരോട് സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ മാതൃക പിന്തുടര്‍ന്നാല്‍ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും നമുക്ക് ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് അധ്യക്ഷത വഹിച്ചു. എ പി അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി സെക്രട്ടറിമാരായ കെ പി അബ്ദുല്‍മജീദ്, പി ടി അജയ്‌മോഹന്‍, വി എ കരീം, മുന്‍ ജില്ലാ പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, വി സെയ്ത് മുഹമ്മദ് തങ്ങള്‍, പി കൃഷ്ണന്‍നായര്‍, ഫാത്തിമ റോഷ്‌ന, പ്രൊഫ. ഹരിപ്രിയ, വീക്ഷണം മുഹമ്മദ്, കെ സി കുഞ്ഞിമുഹമ്മദ്, വല്ലാഞ്ചിറ ഷൗക്കത്തലി, പി പി ഹംസ, പി സി വേലായുധന്‍ കുട്ടി, സി സുകുമാരന്‍, സക്കീര്‍ പുല്ലാര, അജീഷ് എടാലത്ത്, ടി കെ ശശീന്ദ്രന്‍, അഡ്വ. പത്മകുമാര്‍, കെ പി നൗഷാദലി, അഡ്വ. ബീനജോസഫ് സംസാരിച്ചു.

Malappuram
English summary
Malappuram Local News oommenchandy about cpim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X