മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം: ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി പെട്രോള്‍ പമ്പുകള്‍, തീപിടുത്തമുണ്ടായിട്ടും പാഠം പഠിച്ചില്ല

  • By Desk
Google Oneindia Malayalam News

മലപ്പുറം: തീ പിടുത്തമുണ്ടായിട്ടും പാഠം പഠിക്കാതെ മലപ്പുറം കരുളായിലെ പെട്രോള്‍ പമ്പ്. നിലമ്പൂര്‍ അഗ്നി സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിരവധി സുരക്ഷാവീഴ്ചകള്‍ കണ്ടെത്തി. കരുളായിലെ പെട്രോള്‍ പമ്പില്‍ ബൈക്കില്‍ ഇന്ധനം നിറക്കുന്നതിനിടെ തീപിടുത്തമുണ്ടായി ആഴ്ചകള്‍ക്ക് ശേഷവും പെട്രോള്‍ പമ്പില്‍ പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല.

പമ്പില്‍ ഉണ്ടായിരുന്ന അഗ്‌നി രക്ഷാ ഉപകരണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവയായിരുന്നില്ല. പമ്പിലെ ജീവനക്കാര്‍ക്കാവട്ടെ അഗ്‌നി രക്ഷാ ഉപകരണം പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം ലഭിച്ചിട്ടില്ല. സ്ഥാപനത്തില്‍ ഒരപകടം നടന്നാല്‍ പൊതു ജനങ്ങള്‍ക്ക് വിവരം അറിയിക്കുന്നതിനായി പ്രദര്‍ശിപ്പിക്കുന്ന ഫയര്‍ഫോഴ്‌സ് ഓഫീസ് നമ്പര്‍, പോലീസ് സേ്റ്റഷന്‍ എന്നിവയുടെ നമ്പര്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. അഗ്‌നി പടര്‍ന്നാല്‍ തീ അണക്കാനായി ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ മണലിന് പകരം മാലിന്യങ്ങള്‍ നിറച്ച നിലയിലായിരുന്നു. സുരക്ഷാവീഴ്ച കണ്ടെത്തിയ സാഹചര്യത്തില്‍ അഞ്ച് ദിവസത്തിനകം സുരക്ഷാ മാനദണ്ഢങ്ങള്‍ പാലിക്കാത്ത പക്ഷം പമ്പുകള്‍ക്കെതിരെ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും സ്ഥാപനത്തിന്റെ ഫയര്‍ ആന്റ് സേഫ്റ്റി ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെ ഉള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിലമ്പൂര്‍ ഫയര്‍ ഓഫീസര്‍ എം.അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.

karulayipetrolpump-

തിങ്കളാഴ്ച പൂക്കോട്ടുംപാടത്തെ രണ്ട് പെട്രോള്‍ പമ്പുകളിലും അപകടം നടന്ന കരുളായിലെ ഏക പെട്രോള്‍ പമ്പുകളിലുമാണ് പരിശോധന നടത്തിയത്. നിലമ്പൂരില്‍ നടന്ന അഗ്‌നി സുരക്ഷാ പരിശോധനകളില്‍ പെട്രോള്‍ പമ്പുകളില്‍ വന്‍ സുരക്ഷാ വീഴ്ചകളാണ് കണ്ടെത്തിയത്. മിക്ക പമ്പുകളും ഏത് നിമിഷവും ദുരന്തം സംഭവിക്കാവുന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പമ്പുകളില്‍ തൊഴിലെടുക്കുന്ന ജീവനക്കാര്‍ക്ക് ഒന്നും തന്നെ അഗ്‌നി രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള പരിശീലനം ലഭിച്ചിട്ടില്ല. ഫയര്‍ഫോഴ്‌സ് പരിശോധനാ സമയത്ത് 12 പമ്പുകളിലെ ജീവനക്കാര്‍ക്കും അഗ്‌നി രക്ഷാ ഉപകരണം ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കി. പരിശോധനകള്‍ക്ക് നിലമ്പൂര്‍ ഫയര്‍േസ്റ്റഷനിലെ ഫയര്‍ ഓഫീസര്‍ എം.അബ്ദുള്‍ ഗഫൂര്‍, ഫയര്‍മാന്‍മാരായ ടി.കെ.നിഷാന്ത്, ഐ.അബ്ദുള്ള, കെ.സഞ്ചു, വി.പി.നിഷാന്ത് നേതൃത്വം നല്‍കി.

Malappuram
English summary
malappuram local news petrol pumps in fire threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X