പ്ലസ്ടു വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു: സംഭവം മലപ്പുറത്ത്!
മലപ്പുറം: കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തി. എടവണ്ണ ജാമിഅ നദ്വ്വിയ്യ ഹയര്‍ സെക്കന്ററി സ്‌കൂളിലെ രണ്ടാം വര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ഥി ഷഹീര്‍(17) ആണ് മരിച്ചത്. ഞാറാഴ്ച വൈകിട്ടാണ് സംഭവം. ഉച്ചക്ക് ഭക്ഷണശേഷം സഹപാഠികള്‍ക്കൊപ്പം കാമ്പസില്‍ പഠിച്ചു കൊണ്ടിരിക്കെ ഷഹീര്‍ മുറിയിലേക്ക് മടങ്ങിയതായും വൈകിട്ടും കാണാതായതോടെ സഹപാഠികള്‍ മുറിയിലെത്തിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടതായും പറയുന്നു.
ഉടനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ പടന്ന മൂസാജി മുക്കിലെ പി.വി.മുഹമ്മദ് സാദിഖിന്റെയും പി.എന്‍.സാജിതയുടെയും മകനാണ്. സഹോദരങ്ങള്‍: സുഹൈല്‍, സഹല്‍ .മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം എന്താണെന്നു ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടിയുടെ സുഹൃത്തകളുടെ മൊഴിയെടുക്കാന്‍ പോലീസ് വിളിപ്പിച്ചു. ഹോസ്റ്റല്‍ അധികൃതരുടെ പഠനം നടത്തുന്ന സ്‌കൂളിലെ അധ്യാപകരുടേയുംമൊഴിയെടുക്കും.












Click it and Unblock the Notifications