മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ത്യയിലെ 15മാധ്യമങ്ങളെ റിലയന്‍സ് ഗ്രൂപ്പ് ഏറ്റെടുത്തു: ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഇന്ത്യയിലെ മാധ്യമങ്ങളെ വന്‍കിട കോര്‍പ്പറേറ്റുകള്‍ വിഴുങ്ങകയാണെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം.മനോജ് പറഞ്ഞു. നരേന്ദ്രമോദി അധികാരത്തിലേറി ആറുമാസത്തിനുള്ളില്‍ ഇന്ത്യയിലെ 15 മാധ്യമങ്ങളെ റിലയന്‍സ് ഗ്രൂപ്പ് ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ നടന്ന കുഞ്ഞാലി അനുസ്മരണ ചടങ്ങില്‍ മാധ്യമങ്ങളും ജനാധിപത്യവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ ദേശീയത ഇന്ത്യയെ പിടിച്ചുമുറുക്കുകയാണ്. പരസ്പര സഹായ സഹകരണ സംഘത്തിലെ ആയുധങ്ങളാണ് മാധ്യമങ്ങള്‍. ആര്‍.എസ്.എസിന്റെ കയ്യിലെ ഉപകരണങ്ങളായ മാധ്യമങ്ങള്‍ സി.പി.എമ്മിനെ കുറിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഭീകരമാണെന്നും കേരളീയരുടെ തിരിച്ചറിവിനെ വഴിതെറ്റിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഞ്ഞാലി അനുസ്മരണത്തോടനുബന്ധിച്ച് സി.പി.എം. നിലമ്പൂരില്‍ നടത്തിയ സെമിനാര്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.

PM Mmanoj

ചടങ്ങില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സൈനബ അധ്യക്ഷയായി. ഇതോടനുബന്ധിച്ച് ഹംസ ആലുങ്ങല്‍ എഴുതിയ കുഞ്ഞാലിയുടെ ജീവചരിത്രം ഇന്‍ക്വലാബ് എന്ന പുസ്തകത്തിന്റെ രണ്ടാമത്തെ പതിപ്പ് എ.വിജയരാഘവന്‍ നിലമ്പൂര്‍ ആയിഷക്ക് നല്‍കി പ്രകാശനം നല്‍കി. ആര്‍ട്ടിസ്റ്റ് പണിക്കരുടെ കൊളാഷ് പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. കുഞ്ഞാലി സപ്‌ളിമെന്റ് പ്രകാശനം പി.വി.അന്‍വര്‍ എം.എല്‍.എ. പി.ടി.ഉമ്മറിന് നല്‍കി നിര്‍വഹിച്ചു. ഡി.വൈ.എഫ്.ഐ. രൂപവത്കരിച്ച രക്തദാന സേനയുടെ രേഖ ഡി.വൈ.എഫ്.ഐ. മുനിസിപ്പല്‍ സെക്രട്ടറി അരുണ്‍ദാസ് സി.പി.എം.ഏരിയാ സെക്രട്ടറി ഇ.പദ്മാക്ഷന് നല്‍കി. കെ.റഹിം, വി.ടി.രഘുനാഥ്, എന്‍.വേലുക്കുട്ടി, മാത്യു കാരാംവേലി, മാട്ടുമ്മല്‍ സലിം എന്നിവര്‍ സംസാരിച്ചു.

പൊതുയോഗത്തിനു ശേഷം മാധ്യമങ്ങളും ജനാധിപത്യവും എന്ന വിഷയത്തില്‍ പി.എം.മനോജ്, സ്ത്രീ പദവി വര്‍ത്തമാന കാല ഇന്ത്യയില്‍ എന്ന വിഷയത്തില്‍ പ്രതിഭഹരി എം.എല്‍.എ., അധിനിവേശം, പ്രതിരോധം, പ്രത്യശാസ്ത്രം എന്ന വിഷയത്തില്‍ പ്രൊഫ.പി.ജെ.വിന്‍സെന്റ്, സാംസ്‌കാരിക ദേശീയത ഇന്ത്യന്‍ പ്രതിസന്ധി എന്ന വിഷയത്തില്‍ വി.എന്‍.മുരളി എന്നിവര്‍ വിഷയാവതരണം നടത്തി.

Malappuram
English summary
Malappuram Local News; PM Manoj about media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X