മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്: തിരൂരില്‍ രണ്ടു പേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ വിവിധ എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് കേന്ദങ്ങളില്‍ പോലീസ് റെയ്ഡ്. അഭിമന്യുവധത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ- പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി പോലീസ് തിരൂരില്‍ നടത്തിയ റെയിഡില്‍ മുന്‍ കേസുകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് എസ്.ഡി.പി.ഐ.പ്രവര്‍ത്തകരെ പിടികൂടി. ബിപി അങ്ങാടി സ്വദേശിയും എസ്.ഡി.പി.ഐ. പ്രാദേശിക നേതാവുമായ തണ്ടാത്ത് വീട്ടില്‍ ഷറഫുദ്ദീന്‍ (23), തിരൂര്‍ പയ്യനങ്ങാടി സ്വദേശി ചാലുപറമ്പില്‍ അസ്‌കര്‍ അലി (21) എന്നിവരെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വാട്‌സ്ആപ്പ് ഹര്‍ത്താല്‍ ദിവസം ബി.പി.അങ്ങാടി കണ്ണംകുളത്തു വച്ച് അയ്യപ്പഭക്തന്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് വാഹനത്തിനു നേരെ അക്രമം നടത്തി പണം കവര്‍ന്ന കേസിലെ പ്രതിയാണ് ഷറഫുദ്ദീന്‍. സംഭവ ദിവസം ബി.പി.അങ്ങാടിയില്‍ നടന്ന മറ്റ് അക്രമസംഭവങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയുമാണ്. വാട്‌സാപ്പ് ഹര്‍ത്താല്‍ ദിവസം കോടതിയിലേക്ക് വരികയായിരുന്ന ജില്ലാ ജഡ്ജിയുടെ കാര്‍ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതിയാണ് അസ്‌ക്കര്‍ അലി.

എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍ പ്രത്യേകം നിരീക്ഷിക്കാനും കര്‍ശന നടപടിയെടുക്കാനും സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശമുണ്ട്.

sdpiworkers

മഞ്ചേരിയിലും തിരൂരിലും എസ്ഡിപിഐ പ്രതിഷേധ റാലി

എസ്.ഡി.പി.ഐക്കെതിരെ സി.പി.എം-പോലിസ് നടത്തിവരുന്ന ഭീകരതയെയും അപവാദ പ്രചാരണത്തെയും ചെറുത്തുതോല്‍പ്പിക്കുന്നതിന് സംസ്ഥാന വ്യാപകമായി പാര്‍ട്ടി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ മഞ്ചേരിയിലും, തിരൂരിലും പ്രതിഷേധ മാര്‍ച്ച് നടന്നു. എസ്.ഡി.പി.ഐയുടെ വളര്‍ച്ചയില്‍ വിറളികൊള്ളുന്ന സി.പി.എം അടിസ്ഥാന രഹിതമായി ആരോപണങ്ങള്‍ പാര്‍ട്ടിയ്ക്കെതിരെ നിരന്തരം ഉന്നയിച്ച് സ്വയം അപഹാസ്യരാവുകയാണെന്ന് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് സാദിഖ് നടുത്തൊടി മഞ്ചേരിയിലെ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.പി പി ഷൗക്കത്ത്,സി വി നൗഷാദ്,പി ഹംസ,ലത്തീഫ് വല്ലാഞ്ചിറ,കെ പി അലവി,ഇ പി മുഹമ്മദ് റഹീസ്,സി അക്ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജനകീയ സമരങ്ങളെ ആക്ഷേപിച്ചും സമരക്കാരെ തീവ്രവാദികളാക്കിയും പൊതുസമൂഹത്തില്‍ ചിത്രീകരിക്കുന്ന പിണറായി മുഖ്യമന്ത്രി പദവിയിലിരിക്കാന്‍ തന്നെ അയോഗ്യനാണ്. ജിഷ്ണു പ്രണോയ്, വിനായകന്‍, കെവിന്‍, ശ്രീജിത്ത്, ചങ്ങനാശ്ശേരിയിലെ ദമ്പതികള്‍ ഉള്‍പ്പെടെയുള്ള നിരപരാധികളെയും പാവങ്ങളെയും കൊന്നുതള്ളിയ ആഭ്യന്തരവകുപ്പ് സാധാരണക്കാരന്റെ ജീവന് പുല്ലുവിലയാണ് കല്‍പ്പിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കുന്ന ജനപക്ഷനിലപാടുകളാണ് സി.പി.എമ്മിനെ പ്രകോപിപ്പിക്കുന്നത്. ജൂലൈ ഒന്നാം തിയ്യതി മഹാരാജാസ് കോളേജില്‍ നടന്ന അനിഷ്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും പോലിസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന തേര്‍വാഴ്ച തികച്ചും അപലപനീയമാണ്. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും പാര്‍ട്ടി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. പോലിസ് തേര്‍വാഴ്ചയില്‍ പ്രതിഷേധിച്ചുകൊണ്ട് മഞ്ചേരിയിലും, തിരൂരിലും നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കെടുത്തു.

Malappuram
English summary
Malappuram Local News raid in sdpi popular front centres two arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X