മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴയെപേടിച്ച് കലക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതോടെ 'മഴ പോയി'

  • By Desk
Google Oneindia Malayalam News

മലപ്പുറം: ശക്തമായ മഴയെ തുടര്‍ന്നാണ് ഇന്ന് മലപ്പുറം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഇന്നലെ മലപ്പുറം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. നിലക്കാത്ത മഴയെ തുടര്‍ന്ന് കലക്ടര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍നിന്നാണ് സ്‌കൂള്‍ അവധി പ്രഖ്യാപനമുണ്ടേയെന്ന് ചോദിച്ച് ഫോണ്‍കോളജുകള്‍ വന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്.

എന്നാല്‍ കലക്ടര്‍ അവധി പ്രഖ്യാപിച്ചതോടെ മഴയും പോയി. ഇന്ന് കാര്യമായ മഴയൊന്നും ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ കാലവര്‍ഷം കനത്തതോടെ ആശങ്കയിലാണ് ഏറനാട് താലൂക്ക്. വെള്ളപ്പൊക്ക ഭീഷണിക്കു പുറമെ ഉരുള്‍പൊട്ടല്‍ സാധ്യതയും ഇവിടെ സജീവമാണ്. ദുരന്ത സാധ്യതകള്‍ മുന്‍നിര്‍ത്തി താലൂക്കില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചതായി തഹസില്‍ദാര്‍ പി സുരേഷ് അറിയിച്ചു.

Rain

കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴയില്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത വളരെയേറെയാണ്. മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് എടവണ്ണയിലെ കുണ്ടുതോട് എരഞ്ഞിക്കോട് ചളിരിങ്ങല്‍ കുണ്ടിലാടി മറിയുമ്മയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. എളങ്കൂര്‍ മൈലൂത്ത് അങ്ങാടിയില്‍ കുറ്റിപ്പുളിയന്‍ നാരായണന്റെ വീട് ഭാഗികമായി തകര്‍ന്നു.

കഴിഞ്ഞ മാസമുണ്ടായ കാലവര്‍ഷ കെടുതികള്‍ കണക്കിലെടുത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം താലൂക്കിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. കിഴക്കെ ചാത്തല്ലൂരിനും പടിഞ്ഞാറെ ചാത്തല്ലൂരിനും ഇടയില്‍ ചോലാറ കോളനിയില്‍ അഞ്ചു കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി ചോലാറ കോളനിയിലെ അംഗനവാടികള്‍ സജ്ജമാക്കിയിട്ടുണ്ട്. മഴ ശക്തി കുറയും വരെ അംഗനവാടികള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

ആദിവാസികളുടെ വീടിനു മുകള്‍ ഭാഗത്തായി ഭീമന്‍ പാറ ഭീഷണിയുയര്‍ത്തുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പാറ നീക്കം ചെയ്യുന്ന പക്ഷം സമീപത്തെ രണ്ടു വീടുകള്‍ തകര്‍ന്നേക്കും. ഇക്കാര്യം പരിശോധിക്കുന്നതിനായി റവന്യൂ അധികൃതരെ ചുമതലപ്പെടുത്തി. മുകളില്‍ നിന്ന് മഴയുടെ കുത്തിയൊലിപ്പ് കാരണം കോളനിയിലേക്കുള്ള റോഡുകള്‍ നിശ്ശേഷം തകര്‍ന്നിട്ടുണ്ട്.

ശാസ്ത്രീയമായ അഴുക്കുചാലുകളുടെ അഭാവവും നീര്‍ച്ചാലുകളുടെ സ്വാഭാവികത തടസ്സപ്പെടുന്നതും കാലവര്‍ഷ കെടുതികള്‍ക്ക് കാരണമാവുമെന്ന് വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് റവന്യൂ വകുപ്പും ദുരന്ത നിവാരണ സമിതിയും മുന്നറിയിപ്പു നല്‍കി. താലൂക്കില്‍ സഹായ ഡെസ്‌ക്കും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 0483 2766121

അതേസമയം പുഴയോരത്ത് സ്ഥിതി ചെയ്തിരുന്ന പന കടപുഴകി പുഴയില്‍ വീണ് തൂക്കുപാലത്തിന് ഭീഷണിയായി. അരീക്കോട് ഊര്‍ങ്ങാട്ടിരി മൈത്രയിലെ ആതാടി തൂക്കുപാലത്തിലാണ് മരം വന്നടിഞ്ഞത്. മഴ തിമിര്‍ത്തു പെയ്തതോടെ ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകുകയും മരം പാലത്തില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. ഇതോടെ പാലത്തിലൂടെയുള്ള യാത്ര തടസ്സപ്പെടുത്തിയിരിക്കയാണ്.

മരം നീക്കം ചെയ്യുന്നതിനും കാല്‍നടയാത്ര സുഗമമാക്കുന്നതിനുമായി ഊര്‍ങ്ങാട്ടിരി വില്ലേജ് അധികൃതരും അരീക്കോട് പൊലീസും അഗ്നിശമന സേനാ വിഭാഗത്തിന്റെ സഹായം തേടിയിരിക്കയാണ്. മലയിടിച്ചില്‍ ഭീഷണി നേരിടുന്ന അരീക്കോട്, എടവണ്ണ പ്രദേശങ്ങളിലെ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ഏറനാട് താലൂക്ക് തഹസീല്‍ദാര്‍ ക്വാറി ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

(ഫോട്ടോ അടിക്കുറിപ്പ്)

ഇന്നലെയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് എടക്കരയില്‍ തോടും റോഡും ഒന്നായപ്പോള്‍.

Malappuram
English summary
Malappuram Local News about rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X