മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ഒരു ലക്ഷം ലിറ്റര്‍ മഴവെള്ളം ശേഖരിക്കാന്‍ ശേഷിയുള്ള ജല സംഭരണി: അഹമ്മദിനെ ആദരം

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഒരു ലക്ഷം ലിറ്റര്‍മഴവെള്ള ശേഖരിക്കുവാന്‍ ശേഷിയുള്ള ജല സംഭരണി നാട്ടുകാര്‍ക്കായി നിര്‍മിച്ച് നല്‍കിയ പെരുമ്പള്ളി അഹമ്മദിനെ നാട്ടുകൂട്ടായ്മ ആദരിച്ചു. മഴവെള്ളം കിണര്‍ റീ-ചാര്‍ജിംഗുമായി ബന്ധപ്പെട്ട് വിവിധ ബോധവത്ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി ശ്രദ്ധേയനായ അഹമ്മദ് സ്വന്തം വിട്ടുവളപ്പിലാണ് ലക്ഷങ്ങള്‍ ചെലവിട്ട് മിനി ഡാം സ്ഥാപിച്ചിട്ടുള്ളത്.

കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിക്കാനും കൊടും വരള്‍ച്ചയില്‍ വെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം തേടിയാണ് മഴവെള്ളം സംഭരിച്ച് നിര്‍ത്തുന്നത്. അധ്യാപക ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം പ്രകൃതി പരിസ്ഥിതി ജൈവകര്‍ഷക വിഷ രഹിത ഭക്ഷണ സൗഹൃദ കൂട്ടായ്മകളിലും സജീവമാണ്. മഴവെള്ളം ശേഖരിച്ച് കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കാനുള്ള പരിശീലനത്തിലും പ്രായോഗികമായി നടപ്പിലാക്കുന്നതിനുമുള്ള പ്രവര്‍ത്തനത്തിലാണ് അഹമ്മദ്. സംസ്ഥാന ഗവണ്‍മെന്റും ഗ്രാമപഞ്ചായത്തും മഴക്കുഴി നിര്‍മാണം, കിണര്‍ റീചാജ്ജിക്ക് തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. അത് വഴി മഴവെള്ളം സംഭരിക്കാന്‍ പലര്‍ക്കും സാധിച്ചിട്ടുണ്ട്.

habeeba-1

എന്നാല്‍ സ്വന്തം പണം ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം ശേഖരിക്കാവുന്ന മഴവെള്ള സംഭരണി സ്വന്തം വീട്ടില്‍ നിര്‍മിച്ച് ഏവര്‍ക്കും മാതൃക ആയിരിക്കുകയാണ് അഹമ്മദ്. കൂടാതെ കിണര്‍ റീച്ചാര്‍ജിംഗിലൂടെ പല വീടുകള്‍ക്കും കുടിവെള്ള ക്ഷാമത്തിന് അറുതിവരുത്താനും കഴിഞ്ഞ കുറേ കാലങ്ങളായി അഹമ്മദിന് കഴിഞ്ഞിട്ടുണ്ട്. മക്കരപറമ്പ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മഴവെള്ള സംഭരണിയുടെ സമീപത്ത് വെച്ച് സമീപവാസികളും നാട്ടുകാരും ചേര്‍ന്ന് വിപുലമായ അനുമോദന ചടങ്ങ് നടത്തി. മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കരുവള്ളി ഹബീബ ഉപഹാരം സമര്‍പിച്ചു. സ്ഥിരം സമിതി അധ്യക്ഷ പി.ജി.രമ്യ രാമദാസ് അധ്യക്ഷയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി പി.കെ.രാജീവ്, വാര്‍ഡ് മെമ്പര്‍ തയ്യില്‍ മുസ്തഫ, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പെരുമ്പള്ളി അശ്‌റഫ്, എ.പി.രാമദാസ്, കെ.മുഹമ്മദാലി, റിട്ട.ബി.ഡി.ഒ. അല്ലൂര്‍ ഹസൈനാര്‍, കൃഷി അസി. ഓഫീസര്‍ പി.കെ.സമദ്, കുറുവ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.ഷാഹിദ, രവീന്ദ്രന്‍ രാമപുരം കെ.ജിതേഷ്, പി.അഹമ്മദ് സംബന്ധിച്ചു.

Malappuram
English summary
Malappuram Local News rain water collection.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X