Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്കൗണ്ടിലെത്തിയത് കോടികൾ; ഉടൻ അക്കൗണ്ട് മരവിപ്പിച്ചു, എന്തെന്നറിയാതെ ജനങ്ങൾ, മലപ്പുറത്ത് സംഭവിച്ചത്

മലപ്പുറം: കോട്ടക്കലിലെ എസ്ബിഐ ശാഖയിലുള്ളവരുടെ അക്കൗണ്ടിൽ കോടികളുടെ നിക്ഷേപം വന്നതായി സ്റ്റേറ്റ്മെൻറ്. ഇരുപതിലധികം പേരുടെ അക്കൗണ്ടിലേക്ക് നാല്പത് കോടിയിലധികം എത്തി.തുക വന്ന ഉടൻ അക്കൗണ്ട് മരവിപ്പിച്ചു.

ഇതോടെ ശമ്പളം പിൻവലിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ആര്യ വൈദ്യശാല ജീവനക്കാർ. ഫ്രീസ് ചെയ്ത അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചതായും സ്‌റ്റേറ്റ്മെന്റ് വന്നു.

SBI

അക്കൗണ്ട് ഉടമകൾക്ക് കൃത്യമായ വിശദീകരണം നൽകാനാകാതെ ബാങ്ക് ജീവനക്കാരും വലഞ്ഞിരിക്കുകയാണ്. KYC അപ്ഡേറ്റ് ചെയ്യാത്തവരുടെ അക്കൗണ്ട് മരവിപ്പിക്കാൻ മനപൂർവ്വം ചെയ്ത നടപടിയെന്നാണ് SBl അധികൃതർ വിശദീകരിക്കുന്നത്.

വലിയ തുകക്ക് അക്കൗണ്ട് മരവിപ്പിക്കുകയാണ് ചെയ്തത്. തുക ആരുടേയും അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. KYC അപ്ഡേറ്റ് ചെയ്തവരുടെ അക്കൗണ്ട് പുനസ്ഥാപിച്ചെന്നും SBl കോട്ടക്കൽ ബാങ്ക് അധികൃതർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+