കോട്ടക്കലിലെ കോടിപതികൾ... എസ്ബിഐ വിശദീകരണത്തിൽ അപാകത, അപാകത ബാങ്കിന്റേത്... വിവാദം!
മലപ്പുറം: കോട്ടക്കല്‍ ആര്യ വൈദ്യശാല ജീവനക്കാരായ ഇരുപതോളം പേരുടെ അക്കൗണ്ടിലേക്കു കോടികള്‍ എത്തിയത് പുതിയ വിവാദത്തിനു തിരി കൊളുത്തുന്നു. എസ്ബിഐയുടെ കോട്ടക്കല്‍ ശാഖയില്‍ അക്കൗണ്ടുള്ള വൈദ്യശാല ജീവനക്കാരായ സ്ത്രീകളക്കമുള്ള ഇരുപതു പേരുടെ അക്കൗണ്ടുകളിലേക്കാണ് 97 ലക്ഷം മുതല്‍ ഒരു കോടിയോളം രൂപ വരെയാണ് എത്തിയത്.
ഇത് പണം വന്നതിന്റെ സന്ദേശ മല്ലെന്നും ഉപപോക്താതാവിനെ കുറിച്ചുള്ള പരിപൂര്‍ണമായ രേഖയായ കെ.വൈ.സി. പുതുക്കാത്തതിനാല്‍ അക്കൗണ്ട് നെഗറ്റീവ് ബാലന്‍സാക്കി മരവിപ്പിച്ചതാണെന്നായിരുന്നു ബാങ്കില്‍ നിന്നുള്ള വിശദീകരണം. എന്നാല്‍ കെ.വൈ.സി പുതുക്കാനാവശ്യമായ രേഖകള്‍ ബാങ്കിനു നല്‍കിയവര്‍ക്കും ഇതേ ഗതി വന്നതാണ് വിവാദത്തിനു തുടക്കമിട്ടത്. രേഖകള്‍ പുതുക്കുന്നതില്‍ ബാങ്കില്‍ വന്ന പാകപ്പിഴവാണ് ഇതിന് കാരണം.

മരവിപ്പിച്ച പല അക്കൗണ്ടുകളും ഉപബോക്താവില്‍ നിന്ന് ഒരു രേഖയും സ്വീകരിക്കാതെ തന്നെ ശരിയാക്കിയതും സംശയങ്ങള്‍ വഴിയൊരുക്കുന്നു. കെ.വൈ.സി. പുതുക്കാത്തവരു അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കിനധികാരമുണ്ടെങ്കിലും നെഗറ്റീവ് ബാലന്‍സാക്കാന ധികാരമില്ലെന്നിരികെ അതും ആശയകുഴപ്പങ്ങള്‍ക്ക് കാരണമായി. ബാങ്കധികൃതരുടെ അനാസ്ഥ മൂലം നാലു ദിവസം മരവിപ്പിച്ച അക്കൗണ്ടി നു ടമകള്‍ വട്ടം കറങ്ങി.
കോട്ടയ്ക്കലിലെ എസ്.ബി.ഐ ശാഖയില്‍ 20പേരുടെ അക്കൗണ്ടിലേയ്ക്ക് ഉടമകളറിയാതെ 19കോടി രൂപയുടെ നിക്ഷേപമെത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് പോലീസ്. അപ്രതീക്ഷിതമായി അക്കൗണ്ടില്‍ 97ലക്ഷം രൂപ വന്നതായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരി വെളിപ്പെടുത്തിയതോടെയാണ് കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തെത്തിയത്. ശനിയാഴ്ച ബാങ്ക് സമയത്തിന് ശേഷമാണ് ആര്യവൈദ്യശാലയ്ക്ക് സമീപത്തെ എ.ടി.എമ്മില്‍ ജീവനക്കാരി ബാലന്‍സ് പരിശോധിച്ചത്.
ഞായര്‍ ബാങ്ക് അവധിയായതിനാല്‍ കൂടുതല്‍ അന്വേഷിക്കാനും സാധിച്ചില്ല. ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ സാലറി അക്കൗണ്ടുകളിലേക്കാണ് 97ലക്ഷം രൂപ മുതല്‍ വ്യത്യസ്ത തുകകള്‍ നിക്ഷേപിക്കപ്പെട്ടത്. ചിലര്‍ക്ക് ഇതു സംബന്ധിച്ച മെസേജും ലഭിച്ചിട്ടുണ്ട്. 40കോടി രൂപ നിക്ഷേപിക്കപ്പെട്ടതായി പറയപ്പെടുന്നുണ്ടെങ്കിലും 19കോടി രൂപയാണ് ഔദ്യോഗിക കണക്ക്.
സംഭവം വിവാദമായതോടെ അക്കൗണ്ടിലേക്ക് പണമിട്ടത് മനഃപൂര്‍വമാണെന്ന വാദവുമായാണ് എസ്.ബി.ഐ രംഗത്തെത്തിയത്. കൈ.വൈ.സി മാനദണ്ഡം പാലിക്കാത്ത അക്കൗണ്ടുകളിലെ ഇടപാടുകള്‍ മരവിപ്പിക്കാന്‍ ഉയര്‍ന്ന തുക മൈനസ് ക്രെഡിറ്റ് ചെയ്യാറുണ്ടെന്നും തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ ബന്ധപ്പെടുന്ന ഉടമയില്‍ നിന്ന് കൈ.വൈ.സി രേഖകള്‍ വാങ്ങുകയാണ് ചെയ്യാറെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. നിക്ഷേപിക്കപ്പെട്ട തുകയിലെ മൈനസ് കാണാതെ പോയതാണ് പരാതിക്ക് കാരണമെന്നാണ് അധികൃതരുടെ വിശീദകരണം.
അസാധാരണമായ ഇടപാടിന്റെ പശ്ചാത്തലത്തില്‍ അക്കൗണ്ട് മരവിപ്പിച്ചതോടെ ശമ്പളമടക്കം പിന്‍വലിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി പലരും. വിരലടയാളം ഉള്‍പ്പെടെ ശേഖരിച്ചാണ് അത്യാവശ്യക്കാര്‍ക്ക് പണം എടുക്കാന്‍ ബാങ്ക് അനുവദിച്ചത്. അതേസമയം സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് അക്കൗണ്ട് ഉടമകള്‍ ആരോപിക്കുന്നത്. കെ.വൈ.സി മാനദണ്ഡം പാലിക്കാത്തവരുടെ അക്കൗണ്ടിലേക്കാണ് മൈനസ് തുക എത്തിയതെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും കോട്ടയ്ക്കല്‍ എസ്.ഐ റിയാസ് ചാക്കീരി പറഞ്ഞു.












Click it and Unblock the Notifications