നിലമ്പൂർ, ഏറനാട് താലൂക്കിലെ 5 പഞ്ചായത്തികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി
പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചത്. കൊണ്ടോട്ടി താലൂക്കിലെ നാല് പഞ്ചായത്തുകൾക്കും അവധി പ്രഖ്യാപിച്ചു.
മലപ്പുറം: കാലവർഷം ശക്തിപ്പെട്ടതോടതിനെ തുടർന്ന് നിലമ്പൂർ താലൂക്ക്, ഏറനാട് താലൂക്കിലെ അഞ്ച് പഞ്ചായത്തുകൾ, കൊണ്ടോട്ടി താലൂക്കിലെ നാല് പഞ്ചായത്തുകൾ ,എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (10/8/18)അവധി പ്രഖ്യാപിച്ചു.
അംഗൻവാടികൾക്കും അവധി ബാധകമാണ്. ഏറനാട് താലുക്കിലെ എടവണ്ണ ഊർങ്ങാട്ടിരി ,അരീക്കോട്, കീഴുപറമ്പ് ,പാണ്ടിക്കാട് കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, വാഴയൂർ, മുതുവല്ലൂർ, ചീക്കോട് പഞ്ചായത്തുകളിലാണ് അവധി.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. അവധി മൂലം നഷ്ടപ്പെടുന്ന അധ്യായനം ദിവസം ക്രമീകരിക്കുന്നതിനാവശ്വമായ നടപടി വിദ്യാഭ്യാസ അധികൃതർ സ്വീകരിക്കേണ്ടതാണന്നും കലക്ടർ അറിയിച്ചു.












Click it and Unblock the Notifications