മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കൂള്‍വിക്കി: സംസ്ഥാനത്തെ മികച്ച സ്‌കൂളിന് ഒരു ലക്ഷം രൂപയുടെ ശബരീഷ് സ്മാരക അവാര്‍ഡ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളെയും ബന്ധിപ്പിച്ച് ഐ.ടി@സ്‌കൂള്‍ നടപ്പാക്കിയ സ്‌കൂള്‍ വിക്കി പദ്ധതിയിലെ ഏറ്റവും മികച്ച രീതിയില്‍ പേജ് തയ്യാറാക്കിയ സ്‌കൂളിന് കെ. ശബരീഷ് സ്മാരക അവാര്‍ഡ് നല്‍കുമെന്ന് കൈറ്റ് വൈസ്‌ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച കൈറ്റ് (ഐ.ടി@സ്‌കൂള്‍ പ്രൊജക്ട്) അധ്യാപകന്‍ ശബരീഷിന്റെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

ശബരീഷിന്റെ പ്രവര്‍ത്തനത്തിന്റെ ഓര്‍മ്മക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. 2009 ല്‍ സ്‌കൂള്‍വിക്കി എന്ന ആശയം സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്നതില്‍ പ്രധാനചുമതല വഹിച്ച അധ്യാപകനാണ് മലപ്പുറം കൈറ്റ് മാസ്റ്റര്‍ ട്രെയിനറായി പ്രവര്‍ത്തിച്ചിരുന്ന ശബരീഷ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകന്‍, മലയാളം വിക്കി പീഡിയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

schoolwiki-1

ഓരോ ജില്ലയിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്‌കൂളുകള്‍ക്ക് സ്‌കൂള്‍വിക്കി അവാര്‍ഡും നല്‍കും. യഥാക്രമം 10000, 5000 രൂപയും പ്രശസ്തി പത്രവുമാണ് ജില്ലയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ലഭിക്കുക. സ്‌കൂള്‍വിക്കി പേജുകളിലെ 2018 ജൂലായ് 30 വരെയുള്ള വിവരങ്ങളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാനത്തെ ഒന്ന് മുതല്‍ പന്ത്രണ്ടു വരെയുള്ള പതിനയ്യായിരത്തോളം സ്‌കൂളുകളെ കൂട്ടിയിണക്കി ഐ.ടി@സ്‌കൂള്‍ പ്രോജക്ട് ആരംഭിച്ച പദ്ധതിയായ 'സ്‌കൂള്‍ വിക്കി' വിക്കിപീഡിയ മാതൃകയില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയുമെല്ലാം പങ്കാളിത്തത്തോടെയുള്ള ഉള്ളടക്ക ശേഖരണമാണ്. പൂര്‍ണമായും മലയാളത്തില്‍ തയ്യാറാക്കിയതാണ് 'സ്‌കൂള്‍വിക്കി'. 2017 മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവരചനാമത്സരങ്ങളിലെ മുഴുവന്‍ സൃഷ്ടികളും സ്‌കൂള്‍വിക്കിയില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയിട്ടുണ്ട്.


ഓരോ വിദ്യാലയങ്ങള്‍ക്കും അവരെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങളും അതത് സ്‌കൂളിന്റെ ചരിത്രവും സ്‌കൂള്‍വിക്കിയില്‍ ലഭ്യമാണ്. പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ മാപ്പ്, സ്‌കൂള്‍ വെബ്സൈറ്റ്, ബ്ലോഗുകള്‍, വിവിധ ക്ലബ്ബുകള്‍, ക്ലാസ് മാഗസിനുകള്‍, സ്‌കൂളുകളില്‍ നടക്കുന്ന ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, വിവിധ മേളകള്‍ എന്നിങ്ങനെയുള്ള വിവരങ്ങളോടൊപ്പം ഇവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം സ്‌കൂള്‍ വിക്കിയില്‍ നല്‍കാം.

സ്‌കൂള്‍വിക്കി പദ്ധതിയില്‍ ആകെ 26,022 പേര്‍ അംഗത്വമെടുത്തിട്ടുണ്ട്. 14858 ലേഖനങ്ങളിലായി 1,09,915 പേജുകള്‍, 44,396 ചിത്രങ്ങള്‍ സ്‌കൂള്‍വിക്കിയില്‍ ഇതുവരെ ചേര്‍ത്തിട്ടുണ്ട്. 2010 ല്‍ സ്റ്റോക്ക്‌ഹോം ചാലഞ്ച് അവാര്‍ഡ്, 2017 ല്‍ 'സോഷ്യല്‍ മീഡിയ ഫോര്‍ എംപവര്‍മെന്റ്' നല്‍കുന്ന പ്രത്യേകപുരസ്‌കാരം എന്നിവ സ്‌കൂള്‍വിക്കിക്ക് ലഭിച്ചു

സ്‌കൂള്‍വിക്കി അവാര്‍ഡുകള്‍ ആഗസ്ത് മാസം പ്രഖ്യാപിക്കുമെന്ന് കൈറ്റ് വൈസ്ചെയര്‍മാനും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ കെ. അന്‍വര്‍സാദത്ത് അറിയിച്ചു. മലപ്പുറം കൈറ്റ് ജില്ലാ ആസ്ഥാനത്ത് നടന്ന അനുസ്മരണ ചടങ്ങില്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍മ്മലാദേവി, ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈലാ റാം മലപ്പുറം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശശിപ്രഭ, കൈറ്റ് ജില്ലാകോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഷീദ്, എസ്.എസ്.എ ജില്ലാപ്രോജക്ട് ഓഫീസര്‍ നാസര്‍, ആര്‍.എം.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു.

Malappuram
English summary
Malappuram Local News school vicky award for best school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X