മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ എസ്ഡിപിഐ, 12ലക്ഷംരൂപയുടെ വിഭവ സമാഹരണം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതി കാരണം ദുരിതമനുഭവിക്കുന്ന കോട്ടയം ആലപ്പുഴ ഇടുക്കി ജില്ലകളിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസമായി മലപ്പുറത്തെ വിവിധ പ്രദേശങ്ങളില്‍നിന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ വിഭവ സമാഹരണം നടത്തി. 12 ലക്ഷത്തോളം വിലമതിക്കുന്ന അരി, പഞ്ചസാര, ചായപ്പൊടി , തേങ്ങ, പച്ചക്കറികള്‍, വയറ് പരിപ്പ് വര്‍ഗ്ഗങ്ങള്‍, വെളിച്ചെണ്ണ, ബേക്കറി വിഭവങ്ങള്‍, തുടങ്ങിയ നിത്യോപയോഗ വസ്തുക്കളാണ് ശേഖരിച്ചത്. ഈ ആവശ്യവുമായി പൊതുജനങ്ങളെ സമീപിച്ചപ്പോള്‍ വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. തുടര്‍ന്നും ദുരിതബാധിതര്‍ക്ക് വിഭവങ്ങള്‍ ആവശ്യമെങ്കില്‍ വീണ്ടും സമാഹരിച്ച് എത്തിക്കുമെന്നും എസ്ഡിപിഐ ജില്ലാ നേതൃത്വം അറിയിച്ചു.

വിഭവ സമാഹാരം വന്‍ വിജയമാക്കിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു. വിവിധ സ്ഥലങ്ങളില്‍ സി പി എ ലത്തീഫ് , വി ടി ഇക്റാമുല്‍ ഹഖ് ,അഡ്വ.സാദിഖ് നടുത്തൊടി ,എ കെ അബ്ദുല്‍ മജീദ് ,എ. സൈദലവി ഹാജി, ടി എം ഷൗക്കത്ത് , എം പി മുസ്തഫ മാസ്റ്റര്‍ , പി ഹംസ , എ ബീരാന്‍കുട്ടി, കെ എം അഹമ്മദ് നിഷാദ്, ഫൈസല്‍ ആനപ്ര, ലത്തീഫ് മഞ്ചേരി, ഡയമണ്ട് ബാപ്പു, ഉസ്മാന്‍ കരുളായി, ഇസ്മായില്‍ കട്ടുപ്പാറ, അബ്ദുസ്സലാം മങ്കട, ഷരിക്കാന്‍ പൂവില്‍, മുസ്തഫ വള്ളിക്കുന്ന്, ഹനീഫ എളയൂര്, അലവി കെ എം, അന്‍വര്‍ പൊന്നാനി, മരക്കാര്‍ ഹാജി, മുസ്തഫ വളാഞ്ചേരി, മുഹമ്മദ് അഷ്റഫ് അഷറഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

sdpireliefactivities

വള്ളിക്കുന്ന്-തെക്കന്‍ മേഖല മഴക്കെടുതി ദുരിത ബാധിതര്‍ക്കുള്ള എസ് ഡി പി ഐ വ ളളിക്കുന്ന് മണ്ഡലം കമ്മറ്റിയുടെ കീഴില്‍ ഭക്ഷ്യ ശേഖരണം നടത്തുന്നതിന്റെ ഭാഗമായി എസ്.ഡി.പി.ഐ വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടി നഗരം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടലുണ്ടി നഗരം, അനങ്ങാടി,ഭാഗങ്ങളില്‍ നിന്ന് ശേഖരണം നടത്തി. മജീദ് വെളിമുക്ക്, നൗശാദ് ചേളാരി, മജിദ് സ, എന്നിവര്‍ നേത്രത്വം നല്‍കി.

Malappuram
English summary
Malappuram Local News sdpi collects things for relief camps.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X