മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന് എസ്ഡിപിഐ

  • By Desk
Google Oneindia Malayalam News

മലപ്പുറം: വികസനം ജനവിരുദ്ധവും ജനദ്രോഹവുമാവരുതെന്നും ജനങ്ങളുടെ ന്യായമായ അവകാശങ്ങളെ അടിച്ചമര്‍ത്തി വികസനമെന്ന പേരില്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു. ജനപ്രതിനിധികള്‍ പലരും കാര്യങ്ങള്‍ പഠിച്ചിട്ടല്ല നിയമസഭയില്‍ അഭിപ്രായം നടത്തുന്നത്. ഗെയില്‍, നാഷണല്‍ ഹൈവേ വികസനം തുടങ്ങിയ കാര്യങ്ങളില്‍ ജനപ്രതിനിധികളുടെ അഭിപ്രായ പ്രകടനങ്ങളില്‍ അത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് കിട്ടുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭ പ്രചാരണ പരിപാടികളുടെ പ്രഖ്യാപനമായ എമര്‍ജിങ് മലപ്പുറം എസ്.ഡി.പി.ഐ മുന്നൊരുക്കം എന്ന എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ പ്രഥമ ജില്ലാ പ്രസിഡന്റ് മേമന ബാപ്പു മാസ്റ്റര്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷതവഹിച്ചു. വിദ്യഭ്യാസ, ആരോഗ്യ രംഗത്ത് മലപ്പുറത്തോടുള്ള അസാധാരണമായ വിവേചനത്തിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ മലപ്പുറത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എമര്‍ജിങ് മലപ്പുറം ആവശ്യപ്പെട്ടു.

sdpi11-

സംസ്ഥാനത്തെ ഇതര ജില്ലകളോട് താരതമ്യം ചെയ്യുമ്പോഴാണ് മലപ്പുറത്തിന്റെ പിന്നോക്കത്തിന്റെ ആഴം കൂടുന്നത്. വികസനത്തിന്റെ ഏത് അളവ് കോലിലും ഇത് പ്രകടമാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍, സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ കണ്ണൂര്‍, ഖജാഞ്ചി അജ്മല്‍ ഇസ്മയില്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജലീല്‍ നീലാമ്പ്ര, ഡോ. സി.എച്ച് അഷ്‌റഫ്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, കെ.കെ ഖാജാ ഹുസൈന്‍, അഡ്വ. എ.എ റഹീം എന്നിവര്‍ വിവിധ ക്ലാസുകള്‍ നിയന്ത്രിച്ചു. ജില്ലാ ഭാരവാഹികളായ അഡ്വ. സാദിഖ് നടുത്തൊടി, എ.കെ അബ്ദുല്‍ മജീദ്, ബാബുമണി കരുവാരക്കുണ്ട്, എം.പി മുസ്തഫ, ടി.എം ഷൗക്കത്ത്, വി.എം ഹംസ മഞ്ചേരി, ബീരാന്‍കുട്ടി അരീക്കന്‍, കെ. ആരിഫ, അഡ്വ. കെ.സി നസീര്‍, വി.എം ഹംസ, ഹംസ അങ്ങാടിപ്പുറം, ടി. സിദ്ധീഖ് പ്രസംഗിച്ചു.

Malappuram
English summary
malappuram local news sdpi on development.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X