Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂളില്‍ നിന്ന് മോഷ്ടിച്ച ചെക്കുപയോഗിച്ച് ബൈക്ക് വാങ്ങാനെത്തിയ 18വയസ്സുകാരന്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണ നഗരത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. മങ്കട കൂട്ടില്‍ ഉമ്മാടന്‍ വീട്ടില്‍ ഷിബിലിയാണ് (18) അറസ്റ്റിലായത്. സ്‌കൂളില്‍ നിന്ന് മോഷ്ടിച്ച ചെക്കുപയോഗിച്ച് ബൈക്ക് വാങ്ങാന്‍ സ്ഥാപനത്തിലെത്തിയപ്പോഴാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബിജെപിയെ ഒപ്പം നിര്‍ത്തുന്നതില്‍ രണ്ട് മനസ്... തെലങ്കാനയില്‍ ആശയക്കുഴപ്പം മാറാതെ കെസിആര്‍!!

കഴിഞ്ഞ മാസം 30 ന് പെരിന്തല്‍മണ്ണയിലെ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ പൂട്ട് പൊളിച്ച് ഓഫീസ് മുറിയില്‍ കയറി പണവും ചെക്ക് ബുക്കും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. നഷ്ടപ്പെട്ട ചെക്കുകള്‍ നല്‍കാന്‍ സാദ്ധ്യതയു ള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും പൊലീസ് ഇതു സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. ഇതുപ്രകാരം ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Shibili

പ്രതിയെ വിശദമായി ചോദ്യംചെയ്തതില്‍ നിന്നും മങ്കട ജി.എച്ച്.എസ്.എസ്, പെരിന്തല്‍മണ്ണ ജി.ജി.എച്ച്.എസ്.എസ്, അങ്ങാടിപ്പുറം തരകന്‍ ഹൈസ്‌കൂള്‍, മങ്കട അല്‍ അമീന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പിമോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ടി.എസ്.ബിനു, ടൗണ്‍ ഷാഡോ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥരായ എസ്.ഐ ജോര്‍ജ്, എ.എസ്.ഐ സി.പി.മുരളി, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, അഷറഫ് കൂട്ടില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+