Get Updates
Get notified of breaking news, exclusive insights, and must-see stories!

മരുമകളോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കം.. ഗൃഹനാഥന്‍ കുഴഞ്ഞു മരിച്ചു!

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍വെച്ച് മരുമകളോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി എടത്തൊടി സുകുമാരന്‍(55) ആണ് മരിച്ചത്. ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു. ഇന്നലെ രാവിലെ കരുവാരക്കുണ്ട് ബസ് സേ്റ്റാപ്പിലാണ് സംഭവം.

കഴിഞ്ഞ ദിവസം സുകുമാരന്റെ മരുമകളോട് ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയതായി പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ മക്കളും സുഹൃത്തുക്കളുമൊപ്പം ബസ് തടഞ്ഞ് ജീവനക്കാരോട് സംസാരിക്കുന്നതിനിടെ സുകുമാരന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗിരിജ. മക്കള്‍: ദിലീപ്, വൈശാഖന്‍. മരുമകള്‍: ദൃശ്യ.

sukumaran

മരുമകളോട് അപമര്യാദയായി പെരുമാറിയ സംഭത്തില്‍ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതുസംബന്ധിച്ചു മരുമകള്‍ വീട്ടില്‍പറഞ്ഞതിനെ തുടര്‍ന്നാണു പരാതി നല്‍കിയത്. തുടര്‍ന്നാണ് മക്കളും സുഹൃത്തുക്കളും സുകുമാരനും ചേര്‍ന്ന് ഇന്നലെ ബസ് ജീവനക്കാരെ ചോദ്യംചെയ്യാനെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+