ഇതാണ് മതമൈത്രി... റമദാൻ മാസത്തിലെ എല്ലാ നോമ്പും എടുത്ത് സുമ, മാനസിക സംതൃപ്തിയെന്ന് സുമ!
മലപ്പുറം: ഇതര മതസ്ഥര്‍ റമദാന്‍ മാസത്തിലെ നോമ്പ്(വ്രതം) എടുക്കുന്നത് പലപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തകളായി വന്നതാണ്. എന്നാല്‍ റമദാനിലെ മുഴുവന്‍ നോമ്പിനും പുറമെ സുന്നത്ത് നോമ്പ് മാത്രമായ റമദാന് ശേഷമുള്ള ആറ് നോമ്പും എടുത്ത് അത്ഭുതപ്പെടുത്തുകയാണ് ഇതര മതസ്ഥയായ പൊന്നാനി മാന്തടം പെരുമുക്കില്‍ സുമ.
മുസ്ലിംസമുദായത്തില്‍പ്പെട്ടവര്‍തന്നെ ചെറിയ ശതമാനംമാത്രം എടുക്കുന്ന ആറ് നോമ്പ് താന്‍ എടുക്കാന്‍ കാരണം മാനസികമായരു സംതൃപിക്കു വേണ്ടിയാണെന്നാണ് സുമ പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരമായി റമദാനില്‍ നോമ്പ് എടുക്കാന്‍ തുടങ്ങിയിട്ടെങ്കിലും ആറ് നോമ്പ് എടുക്കുന്നത് ഇത് ആദ്യമായാണ്.

മാനസികമായൊരു സംതൃപിക്കു വേണ്ടിയാണ് താന്‍ നോമ്പെടുക്കുന്നത്. പാചകത്തില്‍ നൈപുണ്യമുള്ള സുമ നല്ലരു കവിതാ രജീതാവും കൂടിയാണ്. മാന്തടം പെരുമുക്കില്‍ മാധവി ബാലന്‍ ദമ്പതി കളുടെ മകളാണ്. അമ്മയും സ്ഥിരമായി കാലങ്ങളോളം നോമ്പ് മാസത്തില്‍ വ്യതമനുഷ്ടിച്ചിരുന്നു.
മൂത്ത മകന്‍ അജിത്തും (കുവൈറ്റ്), സഹോദരന്‍ പവിത്രന്‍ നും (ബഹറൈന്‍) റമദാന്‍ മുഴുവനും നോമ്പെടുക്കുന്നവരാണ്. ഇപ്പോള്‍ പള്ളങ്ങാട്ടിച്ചിറയിലാണ് താമസം. അപ്പു വാണ് ജീവിത പങ്കാളി. മൂന്ന് ആണ്‍ മക്കള്‍ എല്ലാവരും വിദേശത്താണ്. വളയംകുളത്തുള്ള റൈസന്‍ ഫിഷിന്‍ റസ് സ്റ്റോറന്റില്‍ ഏഴ് വര്‍ഷമായി സൗത്ത് ഇന്ത്യന്‍ വിഭാഗത്തില്‍ സീനിയര്‍ ഷെഫാണ് സുമ. ആറ് നോമ്പ് കഴിഞ്ഞാലും എല്ലാ വ്യാഴവും വെള്ളിയും നോമ്പ് നോല്‍ക്കുമെന്ന് സുമ പറയുന്നു.












Click it and Unblock the Notifications