മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണ വിപണി ഉണര്‍ന്നതോടെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്‍തിരക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഓണ വിപണി ഉണര്‍ന്നതോടെ സപ്ലൈ കോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്‍തിരക്ക്. സ്റ്റാളുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സ്ഥലപരിമിതിയും സാധനം വാങ്ങിക്കാനെത്തുന്നവരെ പ്രതിന്ധിയിലാക്കുന്നുണ്ട്. ഓണ്‍ലൈന്‍ സംവിധാനമായതോടെ ഇന്റര്‍നെറ്റ് മുടക്കവും വൈദ്യുതി തടസ്സവും ബില്ലിംങ്ങിന് സമയമെടുക്കുന്നു.

തിരക്ക് കൂടിയതിനാല്‍ പെരുന്നാള്‍, ഓണം സൗജന്യ കിറ്റുകള്‍ പലര്‍ക്കും നല്‍കിയില്ലെന്നും അരി സേ്റ്റാക്ക് ഉണ്ടായിട്ടും സബ്‌സിഡി ഇല്ലെന്ന് പറഞ്ഞ് മടക്കിയതായും സപ്ലൈ കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ പരാതി ഉയര്‍ന്നു. അതേ സമയം സേ്റ്റാക്കുള്ള അരി സ്‌കൂളുകളിലേക്ക് വിതരണം ചെയ്യാനുള്ളതാണന്നും വിതരണത്തിനുള്ള അരി ഇന്ന് എത്തുമെന്നും മാനേജര്‍ പറഞ്ഞു.

Supplycco

ഓണം, പെരുന്നാള്‍ സമയത്ത് തിരക്ക് വര്‍ദ്ധിക്കുന്നത് എല്ലാവര്‍ഷവും പതിവാണന്നും ഇത് മുന്നില്‍ കണ്ട് ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്താത്തത് പ്രതിഷേധാര്‍ഹമാണെന്നും ഉപഭോക്താക്കള്‍ പറഞ്ഞു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി ചന്തകള്‍ തുടങ്ങി. 97 ചന്തകളാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരുടെ ജൈവ ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, കര്‍ഷകര്‍ക്ക് പരമാവധി വില ഉറപ്പാക്കുക, ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയില്‍ ഉല്പന്നങ്ങള്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചന്ത പ്രവര്‍ത്തിക്കുന്നത്.

കര്‍ഷകരില്‍ നിന്നു പൊതുവിപണിയിലെ വിലയേക്കാള്‍ പത്തു ശതമാനം അധികവില നല്‍കിയാണ് പച്ചക്കറി സംഭരിക്കുന്നത്. ഉപഭോക്താക്കള്‍ക്കു 30 ശതമാനം വില കുറച്ച് വില്‍ക്കാന്‍ കഴിയുന്നുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം പ്രാദേശിക കര്‍ഷകരില്‍ നിന്നു വേണ്ടത്ര ഉത്്പന്നങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഹോര്‍ട്ടി കോര്‍പ്പ് വഴി പച്ചക്കറി വിപണിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചന്ത ആഗസ്റ്റ് 24 വരെ പ്രവര്‍ത്തിക്കും. .

Malappuram
English summary
Malappuram Local News about supplycco
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X