മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീവ്രവാദത്തെ ചെറുക്കാന്‍ യുവതലമുറ മുന്നോട്ടുവരണമെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി ശിവദാസമേനോന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഭൂരിപക്ഷ-ന്യൂനപക്ഷ തീവ്രവാദം ചെറുക്കപ്പെടേണ്ടതാണെന്നും ഇതിനായി യുവതലമുറ മുന്നോട്ടു വരണമെന്നും മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി ശിവദാസമേനോന്‍ ആവശ്യപ്പെട്ടു. എറണാകുളം മഹാരാജാസ് കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിനെ ഇരുട്ടിന്റെ മറവില്‍ കുത്തി കൊലപ്പെടുത്തിയ തീവ്രവാദികള്‍ നാട്ടില്‍ വളരുന്നത് ഡി വൈ എഫ് ഐ പോലുള്ള യുവസംഘടനകള്‍ ശക്തമായി ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജൂലൈ 20,21,22 തീയ്യതികളില്‍ മഞ്ചേരി പയ്യനാട് നടക്കുന്ന ഡി വൈ എഫ് ഐ ബ്ലോക് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി ജസീര്‍ കുരിക്കള്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് മനു കരിക്കാട്, ട്രഷറര്‍ രതീഷ്, ജില്ലാ കമ്മറ്റിയംഗം ഉണ്ണികൃഷ്ണന്‍, സ്വാഗതസംഘം ചെയര്‍മാന്‍ കുവ്വക്കാടന്‍ ഉബൈദ്, മുജീബ് പിലാക്കല്‍, കെ ഇ അസ്‌ക്കര്‍ പ്രസംഗിച്ചു.

T sivadasa menon

ലോഗോ ഡിസൈന്‍ ചെയ്ത് മേഖലാ ട്രഷറര്‍ രഞ്ജിത് പയ്യനാടിനെ ചടങ്ങില്‍ അനുമോദിച്ചു. ശിവദാസമേനോന്‍ മഞ്ചേരിയില്‍ മകളുടെയും മരുമകനും പ്രോഷിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായ അഡ്വ. ശ്രീധരന്‍നായര്‍ക്കും കൂടെയാണ് താമസം. പിണറായി അടക്കമുള്ള സി.പി.എം നേതാക്കള്‍ മഞ്ചേരിയിലെത്തുമ്പോള്‍ ശിവദാസമേനോനെ സന്ദര്‍ശിക്കുന്നത് പതിവാണ്.

Malappuram
English summary
Malappuram Local News; T Sivadasa Menon against Maoists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X