മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം നടപ്പാക്കാനുള്ള സംസ്ഥാനസര്‍ക്കാറിന്റെ ആഗ്രഹത്തിന് കേന്ദ്രസര്‍ക്കാര്‍ തടയിടുന്നതായി ധനമന്ത്രി തോമസ് ഐസക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കെഎസ്എഫ്ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടിക്ക് പിന്നാലെ പലിശരഹിത ഹലാല്‍ ചിട്ടിയും തുടങ്ങാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. ശരീയത്ത് നിയമപ്രകാരമായിരിക്കും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. നിക്ഷേപകരുടെ ലാഭവിഹിതമടക്കമുളള കാര്യങ്ങളില്‍ രൂപരേഖയാവാനുണ്ട്. ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം നടപ്പാക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതിന് തടയിടുകയാണെന്നും മന്ത്രി പറഞ്ഞു.


കെ.എസ്.എഫ്.ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടി പൂര്‍ണ്ണമായും കേന്ദ്ര ചിട്ടി നിയമത്തിലെ നിബന്ധനകള്‍ അനുസരിച്ചാണ് നടപ്പാക്കുന്നത്. പ്രവാസി ചിട്ടി സംബന്ധിച്ച് കെ.എം. മാണി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിട്ടിയുടെ നടത്തിപ്പിനാവശ്യമായ എല്ലാ ഉത്തരവുകളും കെ.എസ്.എഫ്.ഇ നേടിയിട്ടുണ്ട്. പദ്ധതി വിദേശപ്പണ വിനിമയച്ചട്ടങ്ങളുടെ ലംഘനമല്ല. 2015ല്‍ റിസര്‍വ് ബാങ്ക് ഇതിനാവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. പ്രവാസികളില്‍ നിന്ന് പണം സ്വീകരിക്കാന്‍ ചിട്ടിക്കമ്പനികളെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കാം.

thomasissac-

പ്രവാസികള്‍ക്ക് ബാങ്കിംഗ് ചാനലുകള്‍ വഴി പണവുമടയ്ക്കാം. ഓണ്‍ലൈന്‍ വഴിയാണെന്നതും ഇന്‍ഷ്വറന്‍സ് പോലെ ചില ആനുകൂല്യങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നതും ഒഴിച്ചാല്‍ 1982ലെ കേന്ദ്രനിയമവും 2012ലെ കേരള ചിട്ടി റൂള്‍സും അനുസരിച്ചാണ് പ്രവാസി ചിട്ടി നടപ്പാക്കുന്നത്. റിസര്‍വ് ബാങ്കിനെ അറിയിച്ച് കേന്ദ്ര ചിട്ടി നിയമത്തിലെ ഏതു വകുപ്പും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭേദഗതി ചെയ്യാം. ഇതുപ്രകാരം ജനുവരി 24ന് ഓണ്‍ലൈനായി ചിട്ടി നടത്താനുള്ള അനുമതി കെ.എസ്.എഫ്.ഇയ്ക്ക് ലഭിച്ചിട്ടുണ്ട്. ചിട്ടി നിയമപ്രകാരം അംഗീകൃത സെക്യൂരിറ്റികളില്‍ ചിട്ടിപ്പണം നിക്ഷേപിക്കാം. കിഫ്ബി ബോണ്ടുകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നതിനാല്‍ ചിട്ടിത്തുക കിഫ്ബിയില്‍ ബോണ്ടായി നിക്ഷേപിക്കുന്നത് നിയമവിധേയമാണ്. 2012ല്‍ ചിട്ടിത്തുക സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കാന്‍ മാണി തന്നെ അനുമതി നല്‍കിയിരുന്നു. പ്രവാസി ചിട്ടിയുടെ ആനുകൂല്യങ്ങള്‍ നിയമസഭയില്‍ സമര്‍പ്പിച്ച ഭേദഗതിയിലുണ്ടായിരുന്നില്ലെന്ന ആക്ഷേപം ശരിയാണ്.

ഇവ പിന്നീടാണ് ആവിഷ്‌കരിച്ചത്. അടുത്ത നിയമസഭ സമ്മേളനത്തില്‍ സമര്‍പ്പിക്കും. നോണ്‍ ബാങ്കിംഗ് കമ്പനികള്‍ക്കേ ചിട്ടി നടത്താനാവൂ എന്നതിനാല്‍ കെ.എസ്.എഫ്.ഇ മിസ്സെലേനിയസ് ബാങ്കാണെന്ന വാദം ശരിയല്ല. കിഫ്ബി പിന്തുണയോടെ നിരവധി പദ്ധതികള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ വിഭവസമാഹരണത്തിന് ആശ്രയിക്കാവുന്ന പ്രവാസി ചിട്ടിയെ അനാവശ്യ വിവാദങ്ങളില്‍പ്പെടുത്തുന്നത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികൂലമാവും. കിഫ്ബിയില്‍ 22,000 കോടിയുടെ പ്രവൃത്തികള്‍ ടെന്‍ഡറായി. ഈവര്‍ഷം അവസാനത്തോടെ 30,000 കോടിയാവും. 10,000 കോടി രൂപ പ്രവാസി ചിട്ടിയിലൂടെ സമാഹരിക്കാനാവും. സെപ്തംബര്‍ ആദ്യത്തില്‍ യു.എ.ഇയില്‍ പദ്ധതിക്ക് തുടക്കമാവും. രണ്ട് മാസത്തിനുള്ളില്‍ ഗള്‍ഫിലുടനീളവും ആറ് മാസത്തിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Malappuram
English summary
Malappuram Local News thomas issac against islamic banking.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X