മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്ഡിപിഐ തീവ്രവാദ സംഘടനയാണെന്നതില്‍ ആര്‍ക്കും സംശയമില്ല: ധനമന്ത്രി തോമസ് ഐസക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: എസ്ഡിപിഐ തീവ്രവാദ സംഘടനയാണെന്നതില്‍ ആര്‍ക്കും സംശയമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എന്തെങ്കിലും ഐഡിയോളജിയോ രാഷ്ട്രീയ കാരണമോ മഹാരാജാസ് കൊലപാതകത്തില്‍ കാണാനാവില്ല. ആരും തങ്ങളെ വെല്ലിവിളിക്കാന്‍ പാടില്ലെന്ന് മഹാരാജാസ് വഴി പ്രഖ്യാപനം നടത്തിയത് തീവ്രവാദമല്ലെങ്കില്‍ മറ്റെന്താണ് തീവ്രവാദം. എസ്.ഡി.പി.ഐക്കെതിരായ രാഷ്ട്രീയ സമരത്തില്‍ മഹാരാജാസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം പൂര്‍ണമായും വിജയിച്ചു. പ്രശ്നത്തില്‍ അവരെ പിന്തുണക്കാനോ പിന്താങ്ങാനോ ആരും മുന്നോട്ടു വന്നിട്ടില്ല. മുന്‍കാലങ്ങളില്‍ ഇവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ജനാധിപത്യത്തിന്റെയും പൗരാവകാശത്തിനും പേരില്‍ ഒരു ചെറിയ വിഭാഗം ഇവരെ പിന്തുണച്ചിരുന്നു. എന്നാല്‍ അവരും ഇപ്പോള്‍ കൂടെയില്ല. ജാതിമത വര്‍ഗീയ ശക്തികളുമായി സി.പി.എമ്മിന് യാതൊരു ബന്ധവും ഉണ്ടാവുകയുമില്ലെന്നും ഐസക്ക് പറഞ്ഞു.

thomasissac-

സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തി നടപടികള്‍ നേരിടുന്ന എറണാകുളം പത്തടിപ്പാലത്തെ കുടുംബത്തിന് സര്‍ക്കാര്‍ നിയമപരമായ എല്ലാ സംരക്ഷണവും നല്‍കും. 2.5 ലക്ഷം രൂപ വായ്പയെടുത്തതിന് 2.7 കോടി രൂപ കുടിശ്ശിക കണക്കാക്കി ജപ്തി ചെയ്യുന്നത് സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. ജപ്തി നടപടിയുടെ ഭാഗമായി വസ്തു ലേലത്തില്‍ വിറ്റതിനാല്‍ നിയമപരമായ സങ്കീര്‍ണതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച് കുടുംബത്തെ സംരക്ഷിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.

Malappuram
English summary
Malappuram Local News thomas issac against sdpi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X