മലപ്പുറത്ത് രണ്ട് വാഹനാപകടങ്ങള്‍: രണ്ടുപേര്‍ മരിച്ചു, വെന്നിയൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം!
മലപ്പുറം ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. തിരൂരങ്ങാടി ദേശീയപാത വെന്നിയൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവും, വള്ളുവമ്പ്രത്ത് ലോറിയിടിച്ചു ഗൃഹനാഥനുമാണ് മരിച്ചത്.
വെന്നിയൂരിലുണ്ടായ അപകടത്തില്‍
ചേളാരി പാണക്കാട് സ്വദേശി പാലശ്ശേരി മാട്ടുമ്മല്‍ മുഹമ്മദലിയുടെ മകന്‍ സല്‍മാന്‍ (21) നാണ് മരിച്ചത്. രാവിലെ 9.30തോടെയായിരുന്നു അപകടം. കോട്ടക്കലില്‍ നിന്നും ചേളാരിയിലേക്ക് പോകുകയായിരുന്ന സല്‍മാന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന കാറ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ സല്‍മാനെ അതുവഴി വന്ന മറ്റൊരു കാറും ഇടിച്ചു. ഉടന്‍ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്ക്ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാത്രി എട്ടോടെ തയ്യിലക്കടവ് ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി. കോഴിക്കോട് പാളയത്ത് പച്ചക്കറി കട നടത്തി വരുകയായിരുന്നു സല്‍മാന്‍. മാതാവ്: ഹാജറ, സഹോദരങ്ങള്‍: അജ്മല്‍, ആദില്‍.

വള്ളുവമ്പ്രത്തുണ്ടായ വാഹനാപകടത്തില്‍ ഗൃഹനാഥന്‍ ലോറിയിടിച്ചു മരിച്ചു. പറപ്പൂര്‍ വട്ടപ്പറമ്പില്‍ തോട്ടുങ്ങല്‍ കുഞ്ഞീന്‍(52) ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ചെങ്കല്ലുമായി പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ: മുനീറ. മക്കള്‍: നജീബ്, നജീം.
അപകടത്തില്‍ മരിച്ച സല്‍മാനും കുഞ്ഞീനും












Click it and Unblock the Notifications