Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം: വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥിനികളെ പ്രലോഭിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പോസ്‌ക്കോ വകുപ്പ് ചേര്‍ത്താണ് അറസ്റ്റ്. താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി വലിയകത്ത് വടക്കെ നാലകത്ത് അബ്ദുറൗഫ്(27),മൂലക്കല്‍ സ്വദേശി അമ്പലക്കണ്ടി ഷെഫിഖ് റഹ്മാന്‍(24),എന്നിവരെയാണ് മോബൈല്‍ ടവര്‍ കേന്ദ്രികരിച്ച് താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥിനികളെ പ്രലോഭിച്ച് മലപ്പുറം,നിലമ്പൂര്‍, കോഴിക്കോട്,എന്നിവിടങ്ങളില്‍ പലപ്പോഴായി കൊണ്ടുപ്പോയി പിഡിപ്പിച്ചതായി പോലിസ് പറഞ്ഞു. ഇതില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് കുട്ടിയെ കാണാതായ വിവരം സ്‌കൂള്‍ അധികാരികളെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികാരികളും പി.ടി.എ.ഭാരവാഹികളും മലപ്പുറം ചൈല്‍ഡ് ലൈന്‍ ഭാരവാഹികളെ വിവരം അറിയിക്കുകയും ഇവരുടെ നേതൃത്തത്തില്‍ താനൂര്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.

rapecase-

തുടര്‍ന്ന് പോലിസ് നടത്തിയ രഹസ്യമായ അന്വേഷണമാണ് പ്രതികളെ പെട്ടന്ന് പിടിക്കുടാന്‍ സാധിച്ചത്. ഇതിനിടെ അബ്ദുറൗഫ് ഒരു വിദ്യാര്‍ത്ഥിനിയുടെ സ്വര്‍ണ്ണാഭരണം വില്‍പ്പനനടത്തിയതായി താനൂര്‍ സി.ഐ. എം.ഐ.ഷാജി പറഞ്ഞു.സി.ഐ.യെ കുടാതെ എസ്.ഐ.മാരായ നവീന്‍ ഷാജി, രാജേന്ദ്രന്‍ നായര്‍. സി.പി,ഒ.മാരായ ഫസ്സല്‍, രതീഷ്, സുബ്രമണ്യന്‍,എന്നിവരും അന്വേഷണ സഘത്തില്‍ ഉണ്ടായിരുന്നു.പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+