മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പന്നിപ്പടക്കം ഉപയോഗിച്ച് കാട്ടുപന്നിയെ പിടികൂടി മാംസമാക്കി സൂക്ഷിച്ചു, രണ്ടു പേര്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പന്നിപ്പടക്കം ഉപയോഗിച്ച് കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശികളായ കണ്ണന്‍കുളങ്ങര രാജന്‍(51), കരിക്കാട്ടില്‍ ജോണി (55) എന്നിവരെയാണ് നിലമ്പൂര്‍ വനം റെയ്ഞ്ച് ഓഫീസര്‍ രവീന്ദ്രനാഥ് അറസ്റ്റ് ചെയ്തത്.

ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ കാട്ടുപന്നിയുടെ മാംസം കണ്ടെടുത്തു. സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ പന്നിപ്പടക്കം വെച്ച് പിടികൂടുകയായിരുന്നു എന്ന് പ്രതികള്‍ മൊഴി നല്‍കി. പ്രതികളെ മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കി. റെയ്ഞ്ച് ഓഫീസര്‍ക്ക് പുറമെ വള്ളുവശ്ശേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.രാംകുമാര്‍, ബി.എഫ്.ഒ.മാരായ മുഹമ്മദ് അലി, കെ.വിപിന്‍രാജ്, എ.എല്‍.അഭിലാഷ്, ഇ.എസ്.സുധീഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Rajan and Johny

പന്നിപ്പടക്കം ഉപയോഗിച്ച് ഇവര്‍ ഇതിനു മുമ്പും മൃഗങ്ങളെ വേട്ടയാടിയതായി വനംവകുപ്പ് സംശയിക്കുന്നുണ്ട് ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ പന്നിപ്പടക്കം വെച്ച് പിടികൂടുകയായിരുന്നു എന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷമെ ഇവ വിശ്വാസത്തിലെടുക്കുകയുള്ളു.

Malappuram
English summary
Malappuram Local News; Two youth arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X