മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിജിലന്‍സിനെ കണ്ട് പേഴ്‌സും പണവും നിലത്തിട്ട് ഓടി: വില്ലേജ് ഓഫീസറെ ഓടിച്ച് പിടികൂടി, പരക്കെ റെയ്ഡ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയിലെ അഞ്ചു വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പരിശോധനക്കിടെ കരുളായി വില്ലേജ് ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. പരിശോധനക്കിടെ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ വി.പി. ഉമ്മര്‍ ഇറങ്ങിയോടി. പിന്നാലെ പോലീസും പിന്തുടര്‍ന്നു ഇയാളെ പിടികൂടി. മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി എ.രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന.

ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്പോള്‍ വി.പി.ഉമ്മര്‍ തന്റെ പഴ്‌സ് പോക്കറ്റില്‍ നിന്നു ഇരിപ്പിടത്തിനു താഴേക്കെറിഞ്ഞു. ശ്രദ്ധയില്‍പ്പെട്ട പരിശോധന സംഘം പഴ്‌സ് എടുക്കുന്നതിനിടയില്‍ ഉമ്മര്‍ പഴ്‌സ് തട്ടി പറിച്ചു ഓടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. സ്‌പെഷല്‍ വില്ലേജ് ഓഫീസറുടെ പഴ്‌സില്‍ നിന്നു കണക്കില്‍പ്പെടാത്ത 7450 രൂപ കണ്ടെടുത്തു. ഇയാള്‍ക്കെതിരേ നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട് സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം കേസ് ഉള്‍പ്പെടെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും സി.ഐ മനോജ് പറയറ്റ പറഞ്ഞു.

vigilenceraid-

വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി.സുരേഷ്ബാബു, പി.കെ.പത്മരാജന്‍, കെ.റഫീഖ് തുടങ്ങിയവരും എഎസ്‌ഐ ശ്രീനിവാസന്‍, സീനിയര്‍ സൂപ്രണ്ട് ദുര്‍ഗാപ്രസാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിനേഷ്, സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് സബീര്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ ഷിബ്‌ന എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന ഉച്ചക്ക് രണ്ടരയോടെയാണ് അവസാനിച്ചത്. പരിശോധനയില്‍ വളവന്നൂര്‍, വേങ്ങര വില്ലേജ് ഓഫീസുകളില്‍ വിവിധ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി.

വിജിലന്‍സ് ഡയറക്ടര്‍ മുഹമ്മദ് യാസിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ അഞ്ചു വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തിയത്.

Malappuram
English summary
Malappuram Local News village officer and vigilence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X