ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്നു; മലപ്പുറത്ത് യുവതി മരിച്ചു, ഭക്ഷണം പാകം ചെയ്യുന്നതിനിടെ....
മലപ്പുറം: നിലമ്പൂര്‍ ചന്തക്കുന്നില്‍ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് അടുപ്പില്‍ നിന്നും വസ്ത്രത്തിലേക്ക് തീപിടിച്ച് പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. കരിമ്പുഴ വള്ളിയംപാടം മാന്ത്ര പുത്തന്‍വീട്ടില്‍ ജയനിവാസന്റെ ഭാര്യ പ്രജിത (37) ആണ് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. പ്രജിതയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജയനിവാസിനും പൊള്ളലേറ്റു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലാണ്. മക്കള്‍: ദേവിക, ഗോപിക.

രാത്രിവൈകിയായിരുന്ന സംഭവം. അടക്കളയില്‍നിന്നും നിലവിളി ശബ്ദവും തീയുംകണ്ടതോടെയാണു ഭര്‍ത്താവ് ജയനിവാസും മക്കളും അപകടം കണ്ടത്. തുര്‍ന്നു ജയനിവാസ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയംതന്നെ ശരീരംഏകദേശം തീയിലായിരുന്നു. വീട്ടുകാരുടെ നിലവിളിക്കേട്ട് അയല്‍വാസികളും നാട്ടുകാരും പിന്നീട് ഓടിക്കൂടി. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണു മരണപ്പെട്ടത്.












Click it and Unblock the Notifications