മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യൂത്ത്‌ലീഗിന്റെ കേരളാ യുവജന യാത്രക്ക് സംഘാടക സമിതിയായി: യാത്ര നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24വരെ

  • By Desk
Google Oneindia Malayalam News

മലപ്പുറം: രാജ്യത്തിന്റെ സവിശേഷ സാഹചര്യത്തില്‍ യുവജനങ്ങള്‍ ഏറ്റെടുക്കേണ്ട ബാധ്യതയാണ് യൂത്ത്‌ലീഗ് യുവജന യാത്രയിലൂടെ നിറവേറ്റുന്നതെന്നും കേരളം ഇതിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. 'വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം' എന്ന മുദ്രാവാക്ക്യം ഉയര്‍ത്തി മുസ്‌ലിംയൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റി നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24വരെ കാസര്‍കോഡ് നിന്നും തിരുവനന്തപുരം വരെ നടത്തുന്ന യുവജന യാത്രയുടെ സംഘാടക സമിതി രൂപീകരണ യോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് മോദി ഭരണം ഏറ്റെടുത്തതിന് ശേഷം കാണുന്ന കാഴ്ച്ച ജനാധിപത്യ വിശ്വാസികളെയും രാജ്യ നന്മ ആഗ്രഹിക്കുന്നവരേയും പേടിപ്പെടുത്തുന്നതാണ്. വര്‍ഗീയ രാഷ്ട്രീയത്തിലൂടെ എന്നും അധികാരത്തിലൂടെ തുടരാമെന്ന വ്യാമോഹത്തില്‍ ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുകയാണ് ബിജെപി. ഇന്ത്യയുടെ മതേതര പാരമ്പര്യവും സത്വവും നഷ്ടപ്പെടുന്നു. എല്ലാ മേഖലയിലും ആര്‍.എസ്.എസ് നയം കുത്തിനിറക്കുന്നു. കേരളത്തിലേക്കു വരികയാണെങ്കില്‍ ഇടത് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളും കലുഷിതമായ സാമൂഹിക അന്തരീക്ഷവും പേടിപ്പെടുത്തുന്നതാണ്.

legue-1529

ജനങ്ങളുടെ സുരക്ഷ ഏറ്റെടുക്കേണ്ട പോലീസ് വിഭാഗം തന്നെ ജീവന് ഭീഷണിയാകുന്ന കാഴ്ച്ചയാണ് കേരളത്തിലുള്ളത്. പോലീസ് വീഴ്ച്ചയെ മനോവീര്യം പറഞ്ഞ് നിസാരവല്‍ക്കരിക്കുന്ന മുഖ്യമന്ത്രിയും ഭരണകൂടവും കേരള ജനതയെ ദുരിതത്തിലേക്ക് തള്ളിവിടുന്നു. ഇവയെല്ലാം തുറന്നുകാട്ടാനും ഇതിനെതിരെ കേരള ജനതയെ പ്രബുദ്ധരാക്കാനും യുവജനങ്ങളെ ഉണര്‍ത്താനുമാണ് യൂത്തലീഗ് യാത്രയുമായി കടന്നുവന്നിരിക്കുന്നത്. നാടിന്റെ ഐക്യവും സാഹോദര്യവും നിലനിര്‍ത്തേണ്ടത് ഓരോ പൗരന്റേയും കടമാണ്. ഭരണ കൂടങ്ങളുടെ തേറ്റായ നയങ്ങള്‍ രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കും. അതിനെ പ്രതിരോധിക്കാനുകൂടിയാണ് യൂത്ത്‌ലീഗ് യാത്ര.

മുസ്‌ലിം യൂത്ത്‌ലീഗിന് മഹിതമായൊരു പാരമ്പര്യമുണ്ട്. ഏറ്റെടുത്ത സമരങ്ങളും മുദ്രാവാക്ക്യങ്ങളും ജനഹൃദയങ്ങള്‍ ഏറ്റുവാങ്ങിയ ചരിത്രം. അത് ഇവിടേയും ആവര്‍ത്തിക്കും. ഈ യാത്രയും ജനങ്ങള്‍ ഏറ്റെടുക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംഘാടക സമതി പ്രഖ്യാപനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു. മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, സെക്രട്ടറിമാരായ കെഎം ഷാജി എംഎല്‍എ, അഡ്വ: എന്‍.ശംസുദ്ധീന്‍ എംഎല്‍എ, പിഎം സാദിഖലി, മുസ്‌ലിംയൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍, നജീബ് കാന്തപുരം, അഡ്വ: സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്മായില്‍, പിഎ അബ്ദുല്‍ കരീം, പിഎ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പിജി മുഹമ്മദ്, ആഷിക്ക് ചേലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത്, അഡ്വ: വി.കെ ഫൈസല്‍ ബാബു, മിസ്ഹബ് കീഴരിയൂര്‍, എം.പി നവാസ്, അന്‍വര്‍ മുള്ളമ്പാറ, കെടി അഷറഫ് പ്രസംഗിച്ചു.

Malappuram
English summary
Malappuram local news Youth legue kerala yuvajana yathra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X