ലൈഫ് പദ്ധതിയിൽ വീട് കിട്ടിയില്ല; മധ്യവയസ്‌കന്‍ കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് തീയിട്ടു
മലപ്പുറം: മലപ്പുറം: കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് പെട്രോൾ ഒഴിച്ച് തീയിട്ട് മധ്യവയസ്‌കന്‍. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് പുറത്തുവരുന്ന വിവരം. പ്രതിയെ പോലീസ് പിടികൂടി. കമ്പ്യൂട്ടറുകൾ കത്തിനശിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ആർക്കും പരിക്കില്ല.
തീയിട്ടതിനെ തുടര്‍ന്ന് ഓഫീസിലെ ഫയലുകളും കത്തിനശിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെ സ്ഥലത്തെത്തിയിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. കന്നാസില്‍ പെട്രോളുമായി എത്തിയ മുജീബ് റഹ്മാന്‍ ജീവനക്കാരുമായി തർക്കിച്ചിരുന്നു.

ഇയാൾ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. വീടുവയ്ക്കാനുള്ള അപേക്ഷയുമായി പലതവണ പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങിയെന്നും എന്നാല്‍ അനുകൂല നടപടി ഉണ്ടായില്ല എന്നും ആരോപിച്ചായിരുന്നു പെട്രോള്‍ ഒഴിച്ച് ഫയലിന് തീയിട്ടത്. ഇതിനിടെ പ്രതിയുടെ കൈക്കും പൊള്ളലേറ്റു. ജീവനക്കാര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇയാൾ തീയിടുകയായിരുന്നു. തീയിട്ടതിന് പിന്നാലെ ശുചിമുറിയില്‍ കയറാന്‍ ശ്രമിച്ച ഇയാളെ ജിവനക്കാര്‍ പിടികൂടുകയായിരുന്നു.












Click it and Unblock the Notifications