മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസ് വരുന്നുണ്ടെടാ ഓടിക്കോ, രണ്ടും കല്‍പ്പിച്ച് ഓടി, പിന്നാലെ...ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

പെരിന്തല്‍മണ്ണ: പോലീസിനെ കണ്ട് ഓടുന്നതൊക്കെ എല്ലാവരുടെ ജീവിതത്തിലും നടക്കുന്ന കാര്യമാണ്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ കുറച്ച് കടന്ന് പോയിരിക്കുകയാണ്. ചീട്ടുകളിക്കാരെ ലോക്ഡൗണ്‍ കാലത്തും പിടിക്കാന്‍ ഇറങ്ങിയതായിരുന്നു പോലീസ്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ഇവരെ കണ്ട് ഒരാള്‍ ഭയന്നോടുകയായിരുന്നു. രണ്ടും കല്‍പ്പിച്ചുള്ള ഓട്ടത്തില്‍ ഇയാള്‍ക്ക് സംഭവിച്ചത് ഞെട്ടിക്കുന്നതായിരുന്നു.

1

പോലീസ് പിന്നാലെ ഓടിയതോടെ ഇയാള്‍ കുഴിയില്‍ വീണു. ഇതോടെ ഇയാളുടെ അരയ്ക്ക് താഴെ കുഴിയിലുണ്ടായിരുന്ന കമ്പി തുളഞ്ഞ് കയറി. ചെമ്മലശ്ശേരി സ്വദേശി അബ്ദുള്‍ അസീസിനാണ് കാര്യമായി പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ അങ്ങാടിപ്പുറം മേല്‍പ്പാലത്തിന് താഴെയുള്ള പഴയ ഹോട്ടല്‍ കെട്ടിടത്തിലാണ് ചീട്ടുകളിക്കാരെ തേടി പോലീസ് സംഘം എത്തിയത്. പക്ഷേ ഇങ്ങനൊരു സംഭവം ഉണ്ടാവുമെന്ന് പോലീസോ അസീസോ കരുതി കാണില്ല.

ചീട്ടുകളിക്കാരെ കൈയ്യോടെ പൊക്കുകയായിരുന്നു പോലീസ് ലക്ഷ്യമിട്ടത്. ഇവിടെ പണം വെച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് മിന്നല്‍ പരിശോധനയ്‌ക്കെത്തിയത്. സിഐ ശശീന്ദ്രന്‍ മേലേയിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാല്‍ പോലീസിനെ കണ്ട് ഓടിയ അസീസ് ഓടുകയായിരുന്നു. രക്ഷപ്പെടാനായി കെട്ടിടത്തിന് പിന്നിലെ മതില്‍ ചാടിയത് കുഴിയിലേക്കായിരുന്നു.

കരച്ചില്‍ കേട്ട് എത്തിയ പോലീസ് സംഘം അബ്ദുള്‍ അസീസിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. അതേസമയം സംഗതി കൈവിട്ട് പോയെങ്കിലും ചീട്ട് കളിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാമപുരം സ്വദേശി രാമചന്ദ്രന്‍, അരിപ്ര സ്വദേശി മുസ്തഫ, കാളികാവ് സ്വദേശി ചേക്കുണ്ണി, മേലാറ്റൂര്‍ സ്വദേശി യൂസഫ്, മക്കരപ്പറമ്പ് സ്വദേശി ഷറഫുദീന്‍, കരുവാരക്കുണ്ട് സ്വദേശി ഉമ്മര്‍, തിരൂര്‍ക്കാട് സ്വദേശി അബ്ദുള്ള, അരിപ്ര സ്വദേശി അബ്ദുള്‍ നാസര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് പണവും പിടിച്ചെടുത്തിട്ടുണ്ട്.

സിന്ധ്യയെ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ കണ്ടീഷന്‍ തന്ത്രം... 2 മാര്‍ഗം, 2018 ഫോര്‍മുല, കമല്‍നാഥ് മാത്രംസിന്ധ്യയെ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ കണ്ടീഷന്‍ തന്ത്രം... 2 മാര്‍ഗം, 2018 ഫോര്‍മുല, കമല്‍നാഥ് മാത്രം

Malappuram
English summary
man who ran away from police fell into pit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X