മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തിന് പോയ മലപ്പുറം സ്വദേശിയെ കാണാനില്ല; ഹൈക്കോടതി ഇടപെടല്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ചങ്ങരക്കുളത്ത് നിന്ന് നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ വ്യക്തിയെ കാണാനില്ലെന്ന് പരാതി. എത്രയും വേഗം കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സുഹൃത്ത് ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി കേരള പോലീസിന്റെയും ഉത്തര്‍ പ്രദേശ് പോലീസിന്റെയും പ്രതികരണം തേടി. ചങ്ങരകുളം സ്വദേശി അശ്‌റഫ് പുള്ളിയിലിനെയാണ് കാണാതായത്. ഇയാള്‍ ഉത്തര്‍ പ്രദേശിലെ ജയിലിലുണ്ടെന്നാണ് കുടുംബങ്ങള്‍ക്ക് ലഭിച്ച സൂചനകള്‍. എന്നാല്‍ ലോക്ക് ഡൗണും കൊറോണ നിയന്ത്രണങ്ങളും കാരണം അന്വേഷിച്ചു പോകാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് അശ്‌റഫിന്റെ സുഹൃത്ത് എംവി അഹമ്മദ് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചത്.

n

Recommended Video

cmsvideo
Lockdown violation in Poonthura; people begins protest on streets | Oneindia Malayalam

അഡ്വക്കേറ്റ് എ ജയശങ്കറിന് എതിരെ സിപിഐയുടെ അച്ചടക്ക നടപടി! പാർട്ടിക്ക് നാണക്കേടുണ്ടാക്കി, മറുപടി!അഡ്വക്കേറ്റ് എ ജയശങ്കറിന് എതിരെ സിപിഐയുടെ അച്ചടക്ക നടപടി! പാർട്ടിക്ക് നാണക്കേടുണ്ടാക്കി, മറുപടി!

ഉത്തര്‍ പ്രദേശ് പോലീസ് അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണ് എന്ന സംശയവും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. ഇക്കാര്യത്തില്‍ ത്വരിത ഇടപെടല്‍ വേണമെന്നും ആവശ്യമുണ്ട്. തുടര്‍ന്നാണ് കോടതി ഇരു സംസ്ഥാനങ്ങളിലെയും പോലീസിനോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടത്. നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ വന്നിരുന്നു. തബ്ലീഗ് സമ്മേളനങ്ങളും കൂടിച്ചേരലുകളും പതിവായി നടക്കാറുള്ള സ്ഥലമാണ് നിസാമുദ്ദീനിലെ മര്‍ക്കസ്. ഇവിടെ മാര്‍ച്ചില്‍ നടന്ന സമ്മേളനത്തിന് വന്ന ഒട്ടേറെ വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിസാ ചടങ്ങള്‍ ലംഘിച്ച് തബ്ലീഗ് യോഗത്തില്‍ പങ്കെടുത്തുവെന്നാണ് ആരോപണം. കുറച്ചു വിദേശികള്‍ക്ക് ദില്ലി കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഹാഗിയ സോഫിയ വീണ്ടും മുസ്ലിം പള്ളിയാക്കി; പ്രതിഷേധവുമായി ക്രൈസ്തവര്‍, ഇത് നൂറ്റാണ്ടുകളുടെ കഥ!!ഹാഗിയ സോഫിയ വീണ്ടും മുസ്ലിം പള്ളിയാക്കി; പ്രതിഷേധവുമായി ക്രൈസ്തവര്‍, ഇത് നൂറ്റാണ്ടുകളുടെ കഥ!!

ഈ സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊറോണ രോഗം കണ്ടിരുന്നു. തമിഴ്‌നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ പോലീസ് കേരളത്തിലും അന്വേഷിച്ചത്. പക്ഷേ, തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് ആശങ്കപ്പെുടുത്തുന്ന തരത്തില്‍ കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തില്ല. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു ചങ്ങരംകുളത്തെ അശ്‌റഫും. ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാരും സുഹൃത്തുക്കളും ദില്ലിയില്‍ അന്വേഷിച്ചു. അപ്പോഴാണ് യുപി പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ് എന്ന് അറിയാന്‍ കഴിഞ്ഞതത്രെ. തുടര്‍ന്നാണ് സുഹൃത്ത് ഹൈക്കോടതിയെ സമീപിച്ചത്.

സാമൂഹ്യ വ്യാപനത്തിന്‍റെ പരിപൂർണ ഉത്തരവാദിത്തം യുഡിഎഫിനായിരിക്കും; ജനം തിരിച്ചറിയണമെന്ന് എകെ ബാലന്‍സാമൂഹ്യ വ്യാപനത്തിന്‍റെ പരിപൂർണ ഉത്തരവാദിത്തം യുഡിഎഫിനായിരിക്കും; ജനം തിരിച്ചറിയണമെന്ന് എകെ ബാലന്‍

Malappuram
English summary
Malappuram Man missing who went to Tablighi meeting in Nizamuddin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X