മലപ്പുറം മഞ്ചേരി നഗരസഭാംഗത്തെ കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി പൊലീസ് പിടിയിൽ
മലപ്പുറം: മലപ്പുറത്ത് മഞ്ചേരി നഗരസഭാംഗത്തെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. 28 - കാരനായ നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് ആണ് പൊലീസ് പിടിയില്‍ ആയത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ 2 പേരെ ഇതിന് മുൻപ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം നടന്നത്.
ബൈക്കിൽ എത്തിയ സംഘമാണ് നഗരസഭാംഗത്തെ ആക്രമിച്ചത്. പയ്യനാട് താമരശ്ശേരിയിലാണ് സംഭവം നടന്നത്. 16-ാം വാർഡ് യു ഡി എഫ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനാണ് വെട്ടേറ്റത്. വാഹന പാർക്കിംഗ് സംബന്ധിച്ച് നടന്ന തർക്കം നടന്നിരുന്നു.

ഇതിന് പിന്നാലെ ഉണ്ടായ മർദ്ദനം ആണ് കൊലപാതകത്തിൽ കലാശിച്ചത്. മഞ്ചേരി സ്വദേശികളായ അബ്ദുൾ മജീദും, ഷുഹൈബ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. മർദ്ദനത്തിൽ അബ്ദുൽ ജലീലിന് ഗുരുതരമായ പരിക്ക് പറ്റി. ഉടൻ തന്നെ ഇദ്ദേഹത്തെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു യു ഡി എഫ് കൗൺസിലർ തലപ്പിൽ അബ്ദുൽ ജലീൽ. പ്രതീക്ഷിക്കാതെ ബൈക്കിൽ എത്തിയ സംഘം ഇദ്ദേഹത്തെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. മർദ്ദനത്തിന് പിന്നാലെ ഇദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ഏറ്റു. ബോധ രഹിതനായാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തിയതെന്ന് ഡോക്ടർമാരും വ്യക്തമാക്കി.
തലയിലും, നെറ്റിയിലും കാര്യമായ മുറിവ് പറ്റിയ ഇദ്ദേഹത്തെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആണ് ഇദ്ദേഹത്തിന് മരണം സംഭവിച്ചത്. പിന്നാലെ , മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കഴിഞ്ഞ ദിവസം മൃതദേഹം ഖബറടക്കി.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ മലപ്പുറം നഗരസഭാ പരിധിയിൽ യു ഡി എഫ് ഹർത്താൽ നടത്തിയിരുന്നു. ഇന്നലെ രാവിലെ ആറ് മുതൽ ഉച്ചക്ക് ഒരു മണി വരെ ആയിരുന്നു ഹർത്താൽ ആചരിച്ചത്. അതേസമയം, അബ്ദുൽ ജലീൽ സഞ്ചരിച്ച കാറിന്റെ പിറക് വശത്തെ ചില്ല് അക്രമികൾ തകർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. 2 പേരെ ഇതിന് മുൻപ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെ ആണ് ഇപ്പോൾ മുഖ്യപ്രതി അറസ്റ്റിലായിരിക്കുന്നത്.












Click it and Unblock the Notifications