India
 • search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

‘ജയിക്കാനായി തോറ്റവർക്കൊപ്പം’; വിദ്യാർഥികളെ ഉഷാറാക്കാൻ ഉല്ലാസയാത്ര; ഇവർ മാതൃക !

Google Oneindia Malayalam News

മലപ്പുറം : എസ് എസ് എൽ സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാത്ത വിദ്യാർത്ഥികളെ പരിഗണിച്ച് മലപ്പുറം ജില്ല. ഇക്കൂട്ടർക്ക് ഉല്ലാസ യാത്ര ഒരുക്കിയാണ് മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്ത് മാതൃകയാക്കുന്നത്. ഒരു ദിവസത്തെ ഉല്ലാസ യാത്രയാണ് എസ് എസ് എൽ സി പരീക്ഷയിൽ ഉപരിപഠനം നേടാത്ത വിദ്യാർഥികൾക്ക് വേണ്ടി പഞ്ചായത്ത് ഒരുക്കുന്നത്. വെങ്ങാട് പാർക്കിലേക്കാണ് വിദ്യാർത്ഥികളുടെ യാത്ര.

'ജയിക്കാനായി തോറ്റവർക്കൊപ്പം' എന്ന പേരിലാണ് പഞ്ചായത്ത് വിദ്യാർഥികൾക്ക് വേണ്ടി ഒരു ദിനം നീണ്ടു നിൽക്കുന്ന ഉല്ലാസ യാത്ര സംഘടിപ്പിച്ചിരിക്കുന്നത് . 'പരാജയത്തിൽ നിന്ന് തുടങ്ങിയവരാണ് ചരിത്രത്തിലെ വലിയ വിജയികൾ' എന്ന പ്രമേയമാണ് പഞ്ചായത്ത് ഇതിലൂടെ ഉയർത്തി പിടിക്കാൻ ശ്രമിക്കുന്നത്.

അതേസമയം, സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ കൗൺസലിങ്, മാനസിക സമർദവും നിരാശാബോധവും കുറയ്ക്കാൻ മൈൻഡ് റിലാക്സേഷൻ ഗെയിം തുടങ്ങിയ പരിപാടികൾ ഈ യാത്രയിൽ നടത്തും. എന്നാൽ, വിദ്യാർത്ഥികൾക്ക് തുടർ പഠന സഹായം നൽകും എന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി പി സജ്നയും വൈസ് പ്രസിഡന്റ് ഉമറലി കരേക്കാടും അറിയിച്ചു.

അതേസമയം , എസ് എസ് എൽ സി പരീക്ഷയിൽ പരാജയം നേടിയവരെ പിന്തുണച്ച് എ ഐ എസ് എഫ് രംഗത്ത് വന്നിരുന്നു. കുട്ടികൾക്ക് ആശ്വാസമേകാൻ ഉല്ലാസ യാത്ര സംഘടിപ്പിച്ചാണ് എ ഐ എസ് എഫ് പിന്തുണച്ചത്. ജി എച്ച് എസ് എസ് എരഞ്ഞിമങ്ങാട് സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതി പരാജയപ്പെട്ട കുട്ടികൾക്ക് വേണ്ടിയാണ് എ ഐ എസ് എഫ് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. 'വിജയം അന്തിമമല്ല, പരാജയം മാരകമല്ല, അത് തുടരാനുള്ള ധൈര്യമാണ്' എന്ന ആശയം മുന്നോട്ടുവെച്ചാണ് ഉല്ലാസ യാത്ര ഒരുക്കുന്നത്.

സി പി ഐ ചാലിയാര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എ ഐ എസ് എഫ് ചാലിയാര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് ഉല്ലാസയാത്ര നടത്തുന്നത്. ഉല്ലാസയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാമെന്നും എ ഐ എസ് എഫ് അറിയിച്ചിട്ടുണ്ട് .

പെൺകുട്ടിയെ 2 വർഷമായി പീഡിപ്പിച്ചു; അവസാനം മനോനില തെറ്റി; 19 കാരൻ കുടുങ്ങി !പെൺകുട്ടിയെ 2 വർഷമായി പീഡിപ്പിച്ചു; അവസാനം മനോനില തെറ്റി; 19 കാരൻ കുടുങ്ങി !

അതേസമയം , മെയ് 15 -നായിരുന്നു ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പുറത്തു വന്നത്. 99.26 ശതമാനമായിരുന്നു വിജയം. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിന് അർഹരായി മാറി. മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കിയത് 44363 വിദ്യാർത്ഥികളാണ്. വിജയ ശതമാനം കൂടുതലുളള ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചപ്പോൾ പിന്നോട്ട് പോയത് വയനാടാണ്. 2134 സ്‌കൂളുകൾ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം സ്വന്തമാക്കി. ഇതിൽ 760 സർക്കാർ സ്കൂളുകളും 942 എയ്ഡഡ് സ്കൂളുകളും 432 അൺഎയ്ഡഡ് സ്കൂളുകളും ഉൾപ്പെടും. കഴിഞ്ഞ വർഷം 2210 സ്കൂളുകൾ ആണ് ഫുൾ എ പ്ലസ് നേടിയത്.

ക്യൂട്ട് ലുക്കിൽ; ആരെയും ആകർഷിക്കുന്ന വേഷമണിഞ്ഞ് ദീപ്തി സതി; വൈറൽ ചിത്രങ്ങൾ കാണാം

cmsvideo
  Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

  അതേസമയം, 275 കുട്ടികളായിരുന്നു എസ് എസ് എൽ സി പ്രൈവറ്റ് പുതിയ സ്‌കീമിൽ പരീക്ഷ എഴുതിയത്. 206 വിദ്യാർത്ഥികൾ ഇതിൽ വിജയിച്ചിരുന്നു. 74.91 ശതമാനം ആണ് വിജയം. എന്നാൽ, വിദ്യാർത്ഥികൾക്കുളള പുനർ മൂല്യനി‍ർണയത്തിന്റെ അപേക്ഷകൾ ജൂൺ 16 മുതൽ 21 വരെ നൽകാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സേ പരീക്ഷയ്ക്കുള്ള വിജ്ഞാപനം പിന്നീട് പുറപ്പെ‌ടുവിക്കും. ജൂലൈയിൽ സേ പരീക്ഷ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  Malappuram
  English summary
  malappuram : Marakkara Panchayat organizes a trip for students who failed in SSLC examination
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X