മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇറച്ചിവില 300 തൊട്ടു, ഒറ്റക്കെട്ടായി കച്ചവടക്കാര്‍, മലപ്പുറത്ത് സ്‌ക്വാഡ് ഇറങ്ങി, സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

പൊന്നാനി: മലപ്പുറത്ത് റോക്കറ്റ് വിട്ട വേഗത്തിലാണ് ഇറച്ചിവില കുതിക്കുന്നത്. ജനങ്ങള്‍ പൊുറുതി മുട്ടിയിരിക്കുകയാണ്. പൊന്നാനിയില്‍ മാംസ വിപണിയിലെ വിലക്കയറ്റം പരിശോധിക്കാന്‍ നഗരസഭയില്‍ സ്‌ക്വാഡ് ഇറങ്ങിയിരിക്കുകയാണ്. അമിത വില ഈടാക്കി വില്‍പ്പന നടത്തുന്നത് ഏഴിടത്ത് തടഞ്ഞു. കൂട്ടി എഴുതിയ വില ഉദ്യോസ്ഥര്‍ തന്നെ ഇടപെട്ട് മാറ്റിയെഴുതിച്ചിരിക്കുകയാണ്. 15 കടകളിലാണ് ഇന്നലെ രാവിലെ മുതല്‍ പരിശോധന നടന്നത്. പോത്തിറച്ചിറക്ക് 50 രൂപവരെ അധികം ഈടാക്കി വില്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കോഴിയിറച്ചിക്കും വില കൂട്ടിയാണ് വിറ്റത്.

1

ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഈ മാസം 30 വരെ കോഴി കിലോ ഗ്രാമിന് 150 രൂപയ്ക്കും പോത്തിറച്ചി 280 രൂപയ്ക്കും മാത്രമേ വില്‍ക്കാന്‍ പാടൂ എന്നാണ് നിബന്ധന. ഇതാണ് കച്ചവടക്കാര്‍ കാറ്റില്‍ പറത്തിയത്. വിലകൂട്ടി വില്‍ക്കുന്നതിനെ ചൊല്ലി പല കടകളിലും നാട്ടുകാരുമായി കടക്കാര്‍ തര്‍ക്കങ്ങളുണ്ടാക്കി. മൊത്തവ്യാപാരികള്‍ വില കുറച്ചാല്‍ മാത്രമേ തങ്ങള്‍ക്കും വില കുറയ്ക്കാന്‍ പറ്റൂ എന്നാണ് ഇവരുടെ നിലപാട്.

ജില്ലാ ഭരണകൂടം പറയുന്നത് പോലെ ചെയ്താല്‍ നഷ്ടത്തില്‍ കച്ചവടം ചെയ്യേണ്ടി വരുമെന്നും വ്യാപാരികള്‍ പറഞ്ഞു. അതേസമയം മൊത്തക്കച്ചവട മേഖലയില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അമിതമായി വില കൂട്ടുകയാണ്. ഇത് കച്ചവടത്തെ തന്നെ കാര്യമായി ബാധിച്ചെന്ന് വ്യാപാരികള്‍ പറഞ്ഞു. പോത്തിറച്ചി കച്ചവടക്കാരും ഇതേ പ്രശ്‌നങ്ങള്‍ തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ ജില്ലയില്‍ പലയിടത്തും വിലക്കയറ്റം രൂക്ഷമാണെന്ന് പരാതിയുണ്ട്.

അതേസമയം ബീഫിന് ഇപ്പോഴും വില കുറഞ്ഞിട്ടില്ല. കച്ചവടക്കാര്‍ ഒരുമിച്ച് നിന്നതോടെ പെരുന്നാളിന് തലേദിവസം പലയിടത്തും ബീഫ് വില കിലോയ്ക്ക് 300 രൂപയാണ്. തിരൂരിലെ ഭൂരിഭാഗം കച്ചവട കേന്ദ്രങ്ങളിലും ഇന്നലെ 300 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസം കൂടുതല്‍ വില ഈടാക്കിയതായി പരാതി ലഭിച്ചതിന്റെ പേരില്‍ പോലീസും പഞ്ചായത്ത് അധികൃതരും ഇടപെട്ട് നടപടി സ്വീകരിച്ചിരുന്നു. പിന്നീട് 280 രൂപയ്ക്കാണ് ബീഫ് വിറ്റത്. സര്‍ക്കാര്‍ നിര്‍ദേശിച്ച വിലയ്ക്ക് ബീഫ് വില്‍ക്കുന്നത് നഷ്ടമാണെന്ന് കച്ചവടക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് എല്ലാവരും ഒരേ വില ഈടാക്കാന്‍ തീരുമാനിച്ചത്.

മധ്യപ്രദേശില്‍ സസ്‌പെന്‍സ്, ഗ്വാളിയോറില്‍ മറുപണിയുമായി കോണ്‍ഗ്രസ്, സിന്ധ്യയെ പൂട്ടാന്‍ ടീം സോണിയ!!മധ്യപ്രദേശില്‍ സസ്‌പെന്‍സ്, ഗ്വാളിയോറില്‍ മറുപണിയുമായി കോണ്‍ഗ്രസ്, സിന്ധ്യയെ പൂട്ടാന്‍ ടീം സോണിയ!!

Malappuram
English summary
meat price sky rocketing in ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X