മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരുമ്പടപ്പില്‍ ലോക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധം, നാട്ടിലേക്ക് മടങ്ങണമെന്ന് അതിഥി തൊഴിലാളികള്‍

Google Oneindia Malayalam News

എരമംഗലം: അതിഥി തൊഴിലാളികളെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലായി ആരംഭിച്ച് കഴിഞ്ഞു. ഇതിനായി ട്രെയിന്‍, ബസ് സര്‍വീസുകളും ഒരുങ്ങി കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ വീണ്ടും അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പെരുമ്പടപ്പ് പോലീസ് സ്റ്റേഷന് മുന്നിലാണ് പ്രതിഷേധ സമരം നടത്തിയത്. പിന്നീട് വെളിയങ്കോട് പഞ്ചായത്ത് ഓഫീസിന് മുന്നിലും ഇവര്‍ പ്രതിഷേധ സമരം നടത്തി. എരമംഗലം, നാക്കോല, പെരുമ്പടപ്പ്, കളത്തില്‍പ്പടി, പുത്തന്‍പള്ളി എന്നിവിടങ്ങളില്‍ താമസിക്കുന്ന 120ലധികംപേരാണ് സമരം നടത്തിയത്.

1

വ്യാഴാഴ്ച്ച പകല്‍ പത്ത് മണിയോടെ പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷനിലേക്കാണ് ഇവര്‍ കൂട്ടമായെത്തിയത്. ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയതോടെ ഇവരുടെ യാത്ര തടസ്സപ്പെട്ടിരുന്നു. ബീഹാര്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഇവരെ പോലീസ് തടയുകയും ചെയ്തു. നാട്ടിലേക്ക് പോകുന്നതിന് പഞ്ചായത്തുകളാണ് തീരുമാനിക്കേണ്ടതെന്ന് പ്രതിഷേധക്കാരെ പോലീസ് അറിയിച്ചതോടെ ലോക്ഡൗണ്‍ ലംഘിച്ച് തൊഴിലാളികള്‍ പ്രകടനവുമായി എത്തി. എരമംഗലത്തെ വെളിയങ്കോട് പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു പിന്നീട് ഇവരുടെ സമരം. പോലീസ് ഇവരെ തടഞ്ഞെങ്കിലും പിരിഞ്ഞ് പോകാന്‍ ഒരാള്‍ പോലും തയ്യാറായില്ല.

ബീഹാറിലെ പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയതെന്നും ദിവസങ്ങള്‍ക്കകം പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും പെരുമ്പടപ്പ് പോലീസ് തൊഴിലാളികളെ ബോധ്യപ്പെടുത്തിയിരുന്നു. കൂടുതല്‍ ദിവസം താമസിക്കുന്നതിന് ഭക്ഷണമില്ലെന്നായിരുന്നു അടുത്ത പരാതി. ഭക്ഷണമില്ലാത്ത കാര്യം പഞ്ചായത്ത് ഓഫീസില്‍ പറയാന്‍ ആവശ്യപ്പെട്ടതോടെയാണ് ഇവര്‍ കൂട്ടമായി പഞ്ചായത്ത് ഓഫീസിലെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് റവന്യൂ വകുപ്പ് വഴി പഞ്ചായത്ത് കൈമാറിയ ഭക്ഷണകിറ്റുകള്‍ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ഇവര്‍ക്ക് മറുപടി പറയാനായില്ല. ഇതോടെ ഇവര്‍ വീണ്ടും നാട്ടിലെത്തണമെന്നാണ് ആവശ്യപ്പെട്ടത്.

ഇവര്‍ അനാവശ്യ കാര്യങ്ങളാണ് ഉന്നയിക്കുന്നത് എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഇവരെ പോലീസ് സംഘം പിന്നീട് വിരട്ടി ഓടിക്കുകയായിരുന്നു. നിരവധി തവണ പറഞ്ഞിട്ടും നാട്ടിലെത്തിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയതെന്ന് അതിഥി തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ബീഹാറില്‍ നിന്നുള്ള 520 പേര്‍ പെരുമ്പടപ്പ് സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടെന്നും, ബീഹാര്‍ സര്‍ക്കാരിന്റെ എന്‍ഒസി കിട്ടാത്തത് കൊണ്ടാണ് യാത്ര വൈകുന്നതെന്നും പോലീസ് പറഞ്ഞു. ബീഹാറിലേക്ക് വണ്ടി പുറപ്പെടുന്ന വിവരം ലഭിച്ചാല്‍ അറിയിക്കാമെന്നും അതുവരെ താമസസ്ഥലങ്ങളില്‍ തുടരണമെന്നും ആവശ്യപ്പെട്ടത് കൊണ്ടാണ് ഇവര്‍ പിരിഞ്ഞുപോയത്.

Malappuram
English summary
migrant workers breaks lockdown rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X