മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മുസ്ലിം ലീഗിനെ തോല്‍പ്പിച്ചവര്‍ പരലോകത്ത് മറുപടി പറയേണ്ടിവരും'- വിശദീകരണവുമായി ചെയര്‍മാന്‍

Google Oneindia Malayalam News

മലപ്പുറം: മേല്‍മുറിയില്‍ മുസ്ലിം ലീഗ് വിജയത്തിലെ ആഹ്ലാദ പ്രകടനത്തിന് ശേഷം നടത്തിയ വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി. വഞ്ചന നടത്തിയവരെ കുറിച്ച് മാത്രമാണ് ഞാന്‍ പറഞ്ഞത്. ആര് വിശ്വാസ വഞ്ചന നടത്തിയാലും അത് തെറ്റാണ്. പ്രസംഗത്തെ മതത്തിന്റെ പേരില്‍ വ്യാഖ്യാനിക്കേണ്ടതില്ല. മുസ്ലിം ലീഗ് പ്രവര്‍ത്തകരോടാണ് ഞാന്‍ പറഞ്ഞത്. പ്രസംഗത്തിലെ ആ ഭാഗത്തിന് പൊതുസമൂഹവുമായി ബന്ധമില്ലെന്നും മുജീബ് കാടേരി പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

m

നാലാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി തോറ്റിരുന്നു. സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്നവര്‍ പരലോകത്ത് മറുപടി പറയേണ്ടി വരുമെന്നാണ് മുജീബ് കാടേരി പ്രസംഗിച്ചത്. ഇതാണ് ഒരു വിഭാഗം വിവാദമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചെയര്‍മാന്‍ വിശദീകരണവുമായി രംഗത്തുവന്നത്.

ഏറനാട് മണ്ഡലത്തില്‍ നിന്ന് പികെ ബഷീറിനെ മാറ്റും; പ്രമുഖന്‍ രംഗത്ത്, അധികാരം കിട്ടിയാല്‍ മന്ത്രിയുംഏറനാട് മണ്ഡലത്തില്‍ നിന്ന് പികെ ബഷീറിനെ മാറ്റും; പ്രമുഖന്‍ രംഗത്ത്, അധികാരം കിട്ടിയാല്‍ മന്ത്രിയും

നഗരസഭയില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാന്‍ ആയ വ്യക്തിയാണ് മുജീബ് കാടേരി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായ മുജീബിനെ ഉയര്‍ത്തിക്കാട്ടിയായിരുന്നു മുസ്ലിം ലീഗ് ഇവിടെ തിരഞ്ഞെടുപ്പ് നേരിട്ടത്. നഗരസഭയിലെ 30ാം വാര്‍ഡ് ആലത്തൂര്‍ പടിയില്‍ നിന്നാണ് ഇദ്ദേഹം 400ലധികം വോട്ടിന് ജയിച്ചുകയറിയത്.

മേല്‍മുറി ആലത്തൂര്‍ പടി സ്വദേശിയായ മുജീബ് എംഎസ്എഫിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. യൂത്ത് ലീഗിന്റെ ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. മലപ്പുറം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനായിരുന്ന കാടേരി അബ്ദുല്‍ അസീസ് ആണ് പിതാവ്. ഇടി മുഹമ്മദ് ബഷീറിന്റെ സഹോദരി ഇടി സഫിയയാണ് മാതാവ്. മികച്ച പ്രാസംഗികന്‍ കൂടിയാണ് മുജീബ്.

Malappuram
English summary
Malappuram Municipal Chairman Mujeeb Kaderi replay about Controversial speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X