വിദ്യാർത്ഥികൾ പഠനത്തിന് ഫീസ് നൽകേണ്ട; രാജ്യത്തെ ആദ്യ ഫീസ് ഫ്രീ നഗരസഭയാകാൻ മലപ്പുറം
മലപ്പുറം: രാജ്യത്തെ ആദ്യത്തെ ഫീസ് ഫ്രീ നഗരസഭയാകാൻ മലപ്പുറം നഗര സഭ. പ്രാഥമിക വിദ്യാലയം തൊട്ട് ഹയർ സെക്കന്റി വരെയും തുടർന്ന് പി എസ് സി പരീക്ഷാ പരിശീലനത്തിനും മലപ്പുറം നഗര സഭയ്ക്ക് കീഴിലുള്ള വിദ്യാർത്ഥികൾ പഠനത്തിന് ഫീസ് നൽകേണ്ടിവരില്ല.
ചെലവ് നഗരസഭ വഹിക്കും. നഗരസഭാ പ്രദേശത്തെ ഗവൺമെന്റ്, എയ്ഡഡ് മേഖലയിലെ യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്റിറി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട ഫീസുകൾ നഗരസഭ പദ്ധതിയിൾ ഉൾപ്പെടുത്തിയാണ് നൽകുക. പി എസ് സി പരീക്ഷാ പരിശീലനവും നഗര സഭയുടെ നേതൃത്വത്തിൽ നൽകും.

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ട്യൂഷൻ നൽകുന്ന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് വേണ്ട പരിശീലനവും നഗര സഭയുടെ നേതൃത്വത്തിൽ നടപ്പലാക്കും. തുല്യത പരീക്ഷ എഴുതുന്ന മുഴുവൻ പഠിതാക്കളുടെ തുകയും പരീക്ഷാ ഫീസും നഗരസഭ വഹിച്ച് ഫീസ് ഫ്രീ നഗര സഭയായി മാറുന്ന ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി മലപ്പുറം നഗരസഭയെ മാറ്റുക എന്നതാണ് ലക്ഷ്യം..
നിലവിൽ എൽ എസ് എസ് , എൻ എം എം എസ്, സി യു ടി പ്രവേശന ഫീസ്, മുന്നേറ്റം സ്പെഷ്യൽ കോച്ചിംഗ്, സാക്ഷരത, തുല്യത പരീക്ഷകൾ എന്നിവയുടെ എല്ലാം ഫീസുകൾ നഗരസഭയാണ് നൽകുന്നത്. മലപ്പുറം നഗര സഭ വിദ്യാഭ്യാസത്തിന് ഉയർന്ന ബജറ്റ് വിഹിതം വകയിരുത്താറുണ്ട്. കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷയായ സി യു ഇ ടിക്ക് നഗരസഭയുടെ നേതൃത്വത്തിൽ നൽകിയ പരിശീലനം വവി 284 വിദ്യാർത്ഥികൾ പ്രവേശനം നേടി.
കേന്ദ്രസർവകലാശാലകളിലേക്ക് ഏറ്റവും അധികം വിദ്യാർത്ഥികൾ പ്രവേശനം നേടിയ പ്രദേശമായി മലപ്പുറം നദരസഭ മാറുകയും ചെയ്തു.
നഗരസഭയിലുള്ള എൽ പി, യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനും ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിക്കുന്നതിനും ആയി കേന്ദ്ര സർക്കാർ പദ്ധതിയായ നദരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി കോടികളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനവും നഗര സഭയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിരുന്നു.












Click it and Unblock the Notifications