മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുല്‍ഫത്ത് പറയുന്നു, ഞാനൊരു മോദി ആരാധിക, വണ്ടൂര്‍ പഞ്ചായത്തില്‍ ചരിത്രമെഴുതാന്‍ ബിജെപി!!

Google Oneindia Malayalam News

മലപ്പുറം: ബിജെപി പൊതുവേ മുസ്ലീം വിഭാഗത്തിനിടയില്‍ സ്വാധീനം നേടാന്‍ നോക്കാത്ത പാര്‍ട്ടിയാണ്. തീവ്ര ഹിന്ദുത്വ പാര്‍ട്ടിയെന്ന പ്രതിച്ഛായയും ബിജെപി പലയിടത്തും മുസ്ലീം വോട്ടുകളെ അകറ്റുന്നതില്‍ പ്രധാനമാകാറുണ്ട്. എന്നാല്‍ മലപ്പുറത്ത് ഇതില്‍ നിന്നൊക്കെ വിഭിന്നമായി പുതിയൊരു തന്ത്രം പയറ്റുകയാണ് ബിജെപി. ഇവിടെ വണ്ടൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ബിജെപിക്കായി മത്സരിക്കുന്നത് മുസ്ലീം സ്ഥാനാര്‍ത്ഥിയാണ്. അതൊരു വനിതാ സ്ഥാനാര്‍ത്ഥി കൂടിയാണ്.

1

ടിപി സുല്‍ഫത്താണ് വണ്ടൂര്‍ പഞ്ചായത്തില്‍ നിന്ന് മത്സരിക്കുന്നത്. ഇവര്‍ നാമനിര്‍ദേശം പത്രിക സമര്‍പ്പിച്ച് കഴിഞ്ഞു. അതേസമയം കടുത്ത യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് സുല്‍ഫത്തിന്റെ വരവ്. പക്ഷേ മത്സരിക്കുന്നത് ബിജെപിക്ക് ടിക്കറ്റിലും. ഇതിന് കാരണവും അവര്‍ തന്നെ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തുറ്റ തീരുമാനങ്ങളാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് സുല്‍ഫത്ത് പറയുന്നു. മുത്തലാഖും സ്ത്രീകളുടെ വിവാഹ പ്രായം പുനര്‍ ക്രമീകരണവും എല്ലാം തന്റെ തീരുമാനത്തെ സ്വാധീനിച്ചെന്ന് സുല്‍ഫത്ത് വ്യക്തമാക്കി.

അതേസമയം മുത്തലാഖ് പോലുള്ള വിഷയങ്ങളില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ പ്രചാരണമാണ് സുല്‍ഫത്ത് നടത്തുന്നത്. സര്‍ക്കാര്‍ ജോലി വേണമെന്നത് എന്റെ ബാല്യകാല സ്വപ്‌നമായിരുന്നു. എന്നാല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ എന്റെ വിവാഹം കഴിഞ്ഞു. അന്ന് തികച്ച് 15 വയസ്സ് പോലുമുണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്ക് എന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല. എന്റെ പല സുഹൃത്തുക്കള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് അവസരം ഇത്തരം കാരണങ്ങളിലൂടെ ഇല്ലാതായിട്ടുണ്ടെന്ന് സുല്‍ഫത്ത് പറഞ്ഞു.

സ്ത്രീകളുടെ വിവാഹ പ്രായം പതിനെട്ട് വയസ്സില്‍ നിന്ന് 21 ആയി ഉയര്‍ത്തുന്നത് ഒരുപാട് സ്ത്രീകള്‍ക്ക് ഗുണം ചെയ്യുമെന്ന് സുല്‍ഫത്ത് പറഞ്ഞു. മുസ്ലീം വിഭാഗത്തിലുള്ളവര്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുക. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഇത് ഉപകരിക്കുമെന്ന് സുല്‍ഫത്ത് വ്യക്തമാക്കി. സുല്‍ഫത്ത് രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മോദി കാണുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ നയങ്ങള്‍ സ്ത്രീകളെ ശാക്തീകരിക്കുമെന്നും സുല്‍ഫത്ത് പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് സുല്‍ഫത്ത് ഇപ്പോള്‍ നടത്തുന്നത്. യൂസ്ഡ് കാറിന്റെ ഷോറൂമും അവര്‍ നടത്തുന്നുണ്ട്. അതേസമയം പഠിക്കാനുള്ള തന്റെ ആവേശം ഇപ്പോഴും കുറഞ്ഞിട്ടില്ലെന്ന് സുല്‍ഫത്ത് പറയുന്നു. ചരിത്രത്തില്‍ ബിരുദം നേടാനുള്ള തയ്യാറെടുപ്പിലാണ് സുല്‍ഫത്ത്. വൈകാതെ തന്നെ തിരഞ്ഞെടുപ്പ് വിജയത്തിനൊപ്പം ആ നേട്ടവും തന്നെ തേടിയെത്തുമെന്ന് സുല്‍ഫത്ത് വിശ്വസിക്കുന്നു.

Recommended Video

cmsvideo
Vibitha Babu new gen viral candidate from mallappally

Malappuram
English summary
malappuram: muslim woman who contesting in bjp ticket says pm modi inspires her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X