മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറു കിലോ കഞ്ചാവുമായി 10കേസുകളിലെ പ്രതിയായ മലപ്പുറം സ്വദേശി പിടിയില്‍, കഞ്ചാവെത്തിക്കുന്നത് ഹൈദരാബാദില്‍ നിന്ന്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ആറു കിലോ കഞ്ചാവുമായി 10 കേസുകളിലെ പ്രതിയായ മലപ്പുറം സ്വദേശി കരുവാരക്കുണ്ട് പോലീസിന്റെ പിടിയില്‍. ആറു കിലോഗ്രാം കഞ്ചാവുമായി മലപ്പുറം പൊന്‍മള സ്വദേശി പട്ടിക്കടവന്‍ അബ്ദുല്‍ ജലീലിനെയാണ് കരുവാരക്കുണ്ട് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തുവ്വൂര്‍ റെയില്‍സ്റ്റേഷനില്‍ നിന്നും എസ്ഐ, പി ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

<strong>ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ക്ഷാമം.... ആദ്യ പ്രതിസന്ധി തെലങ്കാനയില്‍!!</strong>ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ക്ഷാമം.... ആദ്യ പ്രതിസന്ധി തെലങ്കാനയില്‍!!

വിദ്യാര്‍ത്ഥികളെയും, യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അബ്ദുല്‍ ജലീല്‍. ഒന്നര വര്‍ഷം മുന്‍പ് കരുവാരക്കുണ്ട് വട്ട മലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കറുപ്പ് ,ബ്രൗണ്‍ഷുഗര്‍ എന്നിവ ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ നല്‍കുന്നതിനിടയില്‍ പിടിയിലായ പ്രതി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പത്തിലധികം കേസുകളില്‍ പ്രതിയും ആറോളം കേസുകളില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

Jaleel

2008 ല്‍ ഗുണ്ടാ നിയമപ്രകാരവും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. കരുവാരക്കുണ്ടിലെ ചെറുകിട കഞ്ചാവു വില്‍പ്പനക്കാരില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ഷൊര്‍ണൂര്‍ - നിലമ്പൂര്‍ പാസഞ്ചറില്‍ തുവ്വുര്‍ റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോഴാണ് ഇയാള്‍ പോലിസിന്റെ വലയിലായത്.ഹൈദരാബാദില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നത്.

ഹൈദരാബാദില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതെന്ന വിവരണം ലഭിച്ചതിനെ തുടര്‍ന്നു ഇതു സംബന്ധിച്ചു കൂടുതല്‍ അന്വേഷണം പോലീസ് നടത്തും. പ്രതിയെ സഹായിക്കുന്ന മറ്റുചിലരെ കുറിച്ചും പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പട്ടിക്കടവന്‍ അബ്ദുല്‍ ജലീലിനെതിരെ മുമ്പുണ്ടായിരുന്ന കേസുകളെ കുറിച്ചും പോലീസ് വിശദമായി പരിശോധിക്കും. പ്രതിയെ ശനിയാഴ്ച്ച മഞ്ചേരി കോടതിയില്‍ ഹാജരാക്കും.

Malappuram
English summary
Malappuram native arrested by police for ganja case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X