മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൗദിയില്‍ ജോലിക്കുപോയ അസ്‌കറിനെ കാണാതായിട്ട് രണ്ട് വര്‍ഷം ... നിറ കണ്ണുകളുമായി ഭാര്യയും മക്കളും നാട്ടില്‍ കാത്തിരിക്കുന്നു, മകനെ കാണാനാകുമെന്ന പ്രത്യാശയിൽ മാതാവ്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: സാമ്പത്തിക പരാധീനതകളില്‍നിന്നും കുടുംബത്തെ രക്ഷിക്കാന്‍ സൗദി അറേബ്യയില്‍ ജോലിക്കുപോയ അസ്‌കറിനെ കാണാതായിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു, നിറ കണ്ണുകളുമായി ഇന്നും നാട്ടില്‍ കാത്തിരിക്കുകയാണ് ഭാര്യയും മക്കളും. സൗദി അറേബ്യയില്‍ നിന്നും യുവാവിനെ കാണാതായിട്ട് രണ്ടു വര്‍ഷം പിന്നിട്ടു. ജീവിത പ്രാരാബ്ദങ്ങള്‍ക്ക് പരിഹാരം തേടിയാണ് പൊന്നാനി മുക്കാടി സ്വദേശിയായ അസ്‌ക്കര്‍ മണലാരണ്യത്തിലേക്ക്‌പോയത്.

<strong>വീണ്ടും സുരേന്ദ്രൻ! ഫേസ്ബുക്കിൽ 'കുമ്മോജി' ബഹളം... കമന്റുകളിൽ റെക്കോർഡ്; വെളുക്കാൻ തേച്ചത് പാണ്ടായി!</strong>വീണ്ടും സുരേന്ദ്രൻ! ഫേസ്ബുക്കിൽ 'കുമ്മോജി' ബഹളം... കമന്റുകളിൽ റെക്കോർഡ്; വെളുക്കാൻ തേച്ചത് പാണ്ടായി!

ആറു വര്‍ഷം മുമ്പ് ജോലിക്കായി സൗദിയിലേക്ക് പോയ തറീക്കാനകത്ത് അഷ്‌ക്കറിന്റെ തിരോധാനമാണ് ഈ കുടുംബത്തിന്റെ ഉള്ളുലയ്ക്കുന്നത്. ഫ്രീ വിസയില്‍ ലേബര്‍ കോണ്‍ട്രാക്റ്റിംഗ് ജോലികളും, മറ്റു ജോലികളും ചെയ്തിരുന്ന അഷ്‌ക്കര്‍ നാലു വര്‍ഷം വരെ വീട്ടുകാരുമായി ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു. രണ്ടു വര്‍ഷം മുമ്പ് മുതലാണ് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമാവാതിരുന്നത്.

Askers family

സൗദി അറേബ്യയിലെ ജിദ്ദ ഷറഫിയയിലായിരുന്നു കാണാതാവുന്ന നാള്‍ വരെ ജോലി ചെയ്തിരുന്നത്.അഷ്‌ക്കറിനെ കാണാതായെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൗദിയിലുള്ള ബന്ധുക്കളും, സുഹൃത്തുക്കളും ഷറഫിയ ഭാഗത്ത് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് കോണ്‍സുലേറ്റില്‍ പരാതി നല്‍കുകയും, കൂടുതല്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ വിസ കാന്‍സല്‍ ചെയ്‌തെന്ന വിവരമാണ് ലഭിച്ചത്.

വിസ കാന്‍സല്‍ ചെയ്‌തെങ്കിലും, ഇതുവരെയും നാട്ടിലേക്ക് മടങ്ങിയില്ലെന്നാണ് വിശദമായ അന്വേഷണത്തില്‍ മനസിലായത്.സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്ന അഷ്‌ക്കര്‍ ഇതുമൂലം മറ്റെവിടേക്കെങ്കിലും, പോയതാണോ എന്ന കാര്യവും വ്യക്തമല്ല. 12 വര്‍ഷം മുമ്പ് വിവാഹിതനായ അഷ്‌ക്കറിന്റെ ഭാര്യയും, രണ്ടു കുഞ്ഞുങ്ങളും ഇയാള്‍ എന്നെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ദിവസങ്ങള്‍ ഓരോന്ന് പിന്നിടുമ്പോഴും, തിരോധനത്തിലെ ആശങ്കകളുടെ ആഴവുമേറുകയാണ്. യാതൊരു അപകടവും കൂടാതെ മകന്‍ തിരിച്ചെത്തണമെന്ന പ്രാര്‍ത്ഥനയോടെ നിറമിഴികളുമായി കാത്തിരിക്കുകയാണ് മാതാവ് കുല്‍സുവും, ഭാര്യയും, മക്കളും അടങ്ങുന്ന കുടുംബം.

Malappuram
English summary
Malappuram native Asker missing in Saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X