മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുബൈയില്‍നിന്നും നാട്ടിലേക്ക് പോരാന്‍ വിമാനത്തവളത്തിലെത്തിയ മലപ്പുറത്തുകാരന്‍ എമിഗ്രേഷന്‍ നടപടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ദുബൈയില്‍നിന്നും നാട്ടിലേക്ക് പോരാന്‍ വിമാനത്തവളത്തിലെത്തിയ മലപ്പുറത്തുകാരന്‍ എമിഗ്രേഷന്‍ നടപടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം തിരൂര്‍ മാവുംകുന്ന് പരേതനായ മേനോത്തില്‍ പൂപ്പറമ്പില്‍ ചേക്കു ഹാജി എന്ന ബാവയുടെ മകന്‍ മുഹമ്മദ് നിയാസ് (45)ആണ് ദുബൈയില്‍ കുഴഞ്ഞ് വീണ് മരിച്ചത്.

മോദിയുടെ റാലി കഴിയാൻ വാർത്താ സമ്മേളനം മാറ്റിവെച്ചു? തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണം!

കഴിഞ്ഞ ശനിയാഴ്ച്ച കാലത്ത് നാട്ടിലേക്ക് പോവാനായി ദുബൈ എയര്‍പോര്‍ട്ടില്‍ എത്തിയ നിയാസ് എമിഗ്രേഷന്‍ നടപടിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ദുബൈ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയാണുണ്ടായത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച കാലത്ത് അസൂഖം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമാണുണ്ടായത്.

Niyas

അബൂദാബി കണ്‍സ്ട്രക്ഷന്‍ ജനറല്‍ കോണ്‍ട്രാക്ടിംഗ് ഹൗസ് എന്ന കമ്പനിയില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന നിയാസ് അസൂഖത്തെ തുടര്‍ന്ന് ചികിത്സക്കായി നാട്ടില്‍ പോവാനായാണ് ദുബൈ എയര്‍പോര്‍ട്ടില്‍ എത്തിയത്. എന്നാല്‍ എമിഗ്രേഷന്‍ നടപടിക്കിടെ കഴിഞ്ഞ് വീഴുകയായിരുന്നു. സഹോദരന്‍ ബുര്‍ജുല്‍ അറബ് ദുബൈയില്‍ സെക്യൂരിറ്റി ഹെഡ് ആയി ജേലി ചെയ്തുവരികയാണ്. മരണത്തെ തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു.

ഖദീജയാണ് മാതാവ്. ഭാര്യ സലീന ആതവനാട്. മകന്‍ ദില്‍വര്‍ കമ്പ്യുട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍ : നൗഷാദ് (സെക്യൂരിറ്റി ഹെഡ് ബുര്‍ജുല്‍ അറബ് ദുബൈ ), വഹീദ. ഖബറടക്കം ഞായര്‍ രാവിലെ 9 മണിക്ക് തിരൂര്‍ കോരങ്ങത്ത് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍

Malappuram
English summary
Malappuram native dead in airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X