സൗദിയില്‍ പിക്കപ്പ് വാനില്‍ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു; മരണം കവർന്നത് ട്രാഫിക് സിഗ്നൽ ലംഘിച്ചെത്തിയ കാർ!
മലപ്പുറം: സൗദിയില്‍ പിക്കപ്പ് വാനില്‍ കാറിടിച്ച് വാനോടിച്ചിരുന്ന മലപ്പുറം സ്വദേശി മരിച്ചു, ട്രാഫിഖ് സിഗ്‌നല്‍ ലംഘിച്ച പാക്കിസ്ഥാനി യുവാവ് ഒടിച്ച കാര്‍ ആണ് ഇടിച്ചത്. സൗദി അറേബ്യയിലെ ദമാമില്‍വെച്ചായിരുന്നു അപകടം. പിക്കപ്പ് വാനില്‍ കാറിടിച്ച് മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ നീരോല്‍പ്പാലത്തെ പൊന്നച്ചന്‍ നാലുകണ്ടത്തില്‍ ബീരാന്റ മകന്‍ മുഹമ്മദ് ബഷീര്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30നാണ് അപകടം സംഭവിച്ചത്.
ഈ റാം കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഡ്രൈവര്‍ ആണ്. പിക്കപ്പ് വാനില്‍ തനിച്ച് ആയിരുന്നു ഉണ്ടായിരുന്നത്. ട്രാഫിഖ് സിഗ്‌നല്‍ ലംഘിച്ച് പാക്കിസ്ഥാനി യുവാവ് ഒടിച്ച കാര്‍ ആണ് ഇടിച്ചത്.കബറടക്കം ദമാമില്‍ നടത്തും. .മാതാവ്: സാഹിദ. ഭാര്യ: ഹസീന. മക്കള്‍. ഹാഷിര്‍. മെഹഫിന്‍. ഷഹ്സ. സഹോദരിമാര്‍: ഷബ്നാസ്. സാബിറ. ഷമീന.

അതേ സമയം തിരൂരങ്ങാടി വെന്നിയൂരില്‍ വെച്ച് വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി ഇന്നലെ മരിച്ചു. വെന്നിയൂര്‍ മാട്ടില്‍ സ്വദേശി കാടേങ്ങല്‍ ഉമ്മര്‍ ഹാജിയുടെ മകന്‍ മുഹമ്മദ് റബീഉദ്ദീന്‍(18)ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് വെന്നിയൂര്‍ കൊടിമരത്ത് വെച്ച് കോട്ടക്കല്‍ എന്‍ എസ് എസ് സ്‌കൂള്‍ ബസ് റബീഹിന്റെ ബൈക്കിലിടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചചരണം സംഭവിക്കുകയായിരുന്നു. മാതാവ്: ഹസീന. സഹോദരങ്ങള്‍ അബ്ദുല്‍ അമീര്‍, ഫാത്തിമ റഹഫ്, മുഹമ്മദ് റയാന്‍.












Click it and Unblock the Notifications