മഞ്ചേരി സ്വദേശി സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ.. ആനക്കയത്ത് ബസിടിച്ച് യുവാവ് മരിച്ചു!
മലപ്പുറം: സൗദിയിലെ ഖമീസ് മുഷൈത്തില്‍ മഞ്ചേരി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി താണിപ്പാറ സ്വദേശി ഉള്ളാട്ടില്‍ അലവിയുടെ മകന്‍ അഷ്റഫ് എന്ന അബോണ അഷ്റഫ് (52) ആണ് മരിച്ചത്. ജോലി ചെയ്യുന്ന ഖമീസ് മുശൈത്ത് ന്യു സനാഇയ്യയിലെ ചോക്കലേറ്റ് വെയര്‍ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്.

ഖമീസ് അസ്മ ട്രേഡിംഗ് എസ്റ്റാബ്ലിഷ്മെന്റ് ചോക്കലേറ്റ് വിതരണ കമ്പനിയില്‍ മാനേജരായിരുന്നു. മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു അഷ്‌റഫ്. ഭാര്യ:ലൈല. മക്കള്‍: നാമിയ, സനാന്‍, സിയ, ഇഷ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
ബസ്സിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അങ്ങാടിപ്പുറം തേജസ് നഗറില്‍ വാതുക്കാട്ട് വിനോദ്കുമാറിന്റെ മകന്‍ വൈശാഖ് വി മേനോന്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ആനക്കയം മഞ്ചേരി റോഡില്‍ കാര്‍ഷിക ഗവേഷണ കേന്ദത്തിന് സമീപമാണ് അപകടം.
പുഴക്കാട്ടിരിയില്‍ മരുന്നുകട നടത്തുകയായിരുന്നു വൈശാഖ്. മഞ്ചേരിയില്‍ നിന്നും കടയിലേക്കാവശ്യമായ മരുന്നു വാങ്ങി തിരികെ പോകുന്ന സമയത്താണ് അപകടം. മഞ്ചേരി-ഗുരുവായൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്. ഉടന്‍ മഞ്ചേരിയിലും തുടര്‍ന്ന് കോഴിക്കോടും മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മഞ്ചേരി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഉച്ചയോടെ അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തില്‍ സംസ്‌കരിക്കും. കമലം ആണ് മരിച്ച വൈശാഖിന്റെ മാതാവ്. സഹോദരന്‍: കിരണ്‍.വി. മേനോന്‍.












Click it and Unblock the Notifications