Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം സ്വദേശി നമസ്‌കരിക്കുന്നതിനിടെ പള്ളിയില്‍ കുഴഞ്ഞ് വീണു മരിച്ചു

മലപ്പുറം: മലപ്പുറം ആനക്കയം പെരിമ്പലം സ്വദേശി നമസ്‌കാരിക്കുന്നതിനിടെ പള്ളിയില്‍ കുഴഞ്ഞ് വീണു മരിച്ചു. 60വയസ്സുകാരനായ ആനക്കയം പെരിമ്പലം പള്ളിപ്പടി പരേതനായ തെക്കേടത്ത് കുഞ്ഞഹമ്മദിന്റെ മകന്‍ മുഹമ്മദലിയാണ് മരിച്ചത്. അസര്‍ നിസ്‌കാരത്തിനിടയിലാണ് സംഭവം. ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ഖദീജ മറ്റത്തൂര്‍. മക്കള്‍: മുസ്തഫ, അമീന്‍, ആരിഫ. മരുമകന്‍: ഷരീഫ് വണ്ടൂര്‍. സഹോദരങ്ങള്‍: ഹനീഫ, അബ്ദുസ്സലാം, സൈതലവി, ആയിഷ, ആമിന.

ഇക്കഴിഞ്ഞ 15ന് മലപ്പുറം മേല്‍മുറിയിലെ സ്വകാര്യ വ്യക്തിയുടെ പണിതീരാത്ത കെട്ടിടത്തിനു മുകളില്‍ കണ്ടെത്തിയ മദ്ധ്യവയസ്‌കന്റെ മൃതദേഹം ഇന്നലെ കോഴിക്കോട് വെസ്റ്റ് ഹില്‍ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. മരണപ്പെട്ടയാളെ തിരിച്ചറിയാത്തതിനാല്‍ ഇന്നലെ വരെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കയായിരുന്നു മൃതദേഹം.

pic

ഒരു മാസം മുമ്പ് പ്ലംബിംഗ് ജോലിക്കായി എത്തിയ ഒഡീഷ സ്വദേശിയാണ് മരിച്ചതെന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒറീസയിലെ പോലീസ്, പഞ്ചായത്ത് കാര്യാലയം എന്നിവയുമായി ബന്ധപ്പെട്ടെങ്കിലും ബന്ധുക്കളെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് 55 കാരന്റെ മൃതദേഹം 12 ദിവസങ്ങള്‍ക്ക് ശേഷം സംസ്‌കരിച്ചത്. മലപ്പുറം എസ്.ഐ. റഷീദ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+