Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് പോകേണ്ട മലപ്പുറം സ്വദേശി അപകടത്തില്‍ മരിച്ചു: അപകടം ബൈക്ക് ഡിവൈ‍ഡറില്‍ ഇടിച്ച്

മലപ്പുറം: വെള്ളിയാഴ്ച്ച വിദേശത്തേക്ക് പോകേണ്ട മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി ഇന്നലെ ബൈക്കപകടത്തില്‍ മരിച്ചു. ദേശീയപാത പാണമ്പ്രയിലുണ്ടായ വാഹനാപകടത്തില്‍ പള്ളിക്കല്‍ ബസാര്‍ കാവുംപടിക്കടുത്ത് താമസിക്കുന്ന കുന്നത്ത് മുഹമ്മദ് കുട്ടിയുടെ മകന്‍ മുഹമ്മദ് കോയ (54) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പള്ളിക്കല്‍ ബസാറില്‍ നിന്നും മൂന്നിയൂരിലുള്ള മകളുടെ വീട്ടിലേക്ക് പോകവെ പാണമ്പ്രയില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്.


ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇയാളെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ചികില്‍സ നല്‍കി. വിദഗ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് വിദേശത്തേക്ക് പോകാനിരിക്കെയാണ് മരണം. ഭാര്യ: ഫാത്തിമ. മക്കള്‍: അറഫ ഉവൈസ്, സല്‍മ. മരുമക്കള്‍: ഹാഷിം മൂന്നിയൂര്‍.

muhammedkoyaaccidentdeath-15


ജോലിക്കിടെ ലൈന്‍മാന്‍ പോസ്റ്റില്‍ നിന്നും വീണ് മരിച്ചു


വൈദ്യുത തൂണില്‍ നിന്ന് വീണ് ലൈന്‍മാന്‍ മരിച്ചു.കെ.എസ്.ഇ.ബി പുളിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ സിയാംകണ്ടം കുവ്വയില്‍ മുലയില്‍ പരേതനായ കോഴിക്കോടന്‍ മുഹമ്മദിന്റെ മകന്‍ കോഴിക്കോടന്‍ ഹുസൈന്‍കുട്ടി(48)ആണ് മരിച്ചത്.ഇന്നലെ രാവിലെ ഐക്കരപ്പടി പുത്തൂപ്പാടം നെച്ചിയില്‍ വൈദ്യൂതി പോസ്റ്റില്‍ നിന്ന് സ്റ്റേവയര്‍ വലിച്ച് കെട്ടാനുള്ള ശ്രമത്തിനിടെ പിടിവിട്ട് നിലത്ത് വീഴുകയായിരുന്നു.വീഴച്ചയില്‍ തല കല്ലില്‍ ഇടിച്ച് തകര്‍ന്നു.ഉടന്‍ കോഴിക്കോട് മെഡിക്കല്‍കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രഷിക്കാനായില്ല.മാതാവ്:ആമിന,ഭാര്യ:സാജിത,മക്കള്‍:അമാന നിസ്‌വ(രാമനാട്ടുകര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി),ഫാത്തിമ നജ്‌വ(ഏഴാം ക്ലാസ് വിദ്യാര്‍ഥി എ.എം.എം.എച്ച.എസ് പുളിക്കല്‍).സഹോദരങ്ങള്‍:സൈതലവി,അബൂബക്കര്‍,അബ്ദുറ്മാന്‍,ഫാത്തിമ,നഫീസ.


ഓട്ടോറിക്ഷ മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു

പുളിക്കല്‍ നിന്നും പറവൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു.പെരിയമ്പലം മാണാക്കുന്നന്‍ മുഹമ്മദ് മുസ്തഫ (46) ആണ് മരിച്ചത്.പറവൂരില്‍ നിന്നും പുളിക്കലേക്ക് യാത്രക്കാരുമായി വരുന്നതിനിടെ പുളിക്കല്‍ ആന്തിയൂര്‍ കുന്ന് റോഡില്‍ മറിയുകയായിരുന്നു.ഉന്നലെ ഉച്ചക്ക് 2.30 ഓടെയാണ് അപകടം.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പിതാവ്:അഹമ്മദ്.മാതാവ് പരേതയായ നഫീസ.ഭാര്യ: ഉമ്മു ഖുല്‍സു. മക്കള്‍: മുബശിറ, മുന്‍ഷിദ.മരുമകന്‍: ഷാഹുല്‍ ഹമീദ് (സിയാംകണ്ടം).സഹോദരങ്ങള്‍: ജാഫര്‍, ഫാത്തിമ, നസീറ,ജമീല, സുലൈഖ.മയ്യിത്ത് നമസ്‌കാരം ഇന്ന്ജുമുഅക്ക് ശേഷം പുളിക്കല്‍ ജുമാ മസ്ജിദില്‍ നടക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+