മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫേസ്ബുക്കിൽ വർഗായ പരാമർശം; തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്നു, യുവാവിനെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയില്‍ വിട്ടു!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഫേസ്ബുക്ക് വഴി നിരന്തരം മത സാമുദായിക വിദ്വേഷവും വര്‍ഗീയതയും ഉണ്ടാക്കുന്ന രീതിയല്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിനെ കോടതി കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കി. മഞ്ചേരി ആനക്കയം കളത്തിങ്ങല്‍പടി സ്വദേശി അസ്‌കര്‍ (47 ) നെയാണ് മജിസ്‌ട്രേറ്റ് കെ എസ് മധു മഞ്ചേരി പോലീസിന് വിട്ടു നല്‍കിയത്.

<strong>എസ്എഫ്ഐയിൽ വിഭാഗീയത; കൂട്ടരാജി... സെക്രട്ടറി അടക്കം നാല് പേർ സ്വയം ഒഴിഞ്ഞു, ജി സുധാകരൻ നിർദേശിച്ച പേരും വെട്ടി, ആലപ്പുഴ ജില്ല കമ്മിറ്റിയിൽ പ്രതിസന്ധി!!</strong>എസ്എഫ്ഐയിൽ വിഭാഗീയത; കൂട്ടരാജി... സെക്രട്ടറി അടക്കം നാല് പേർ സ്വയം ഒഴിഞ്ഞു, ജി സുധാകരൻ നിർദേശിച്ച പേരും വെട്ടി, ആലപ്പുഴ ജില്ല കമ്മിറ്റിയിൽ പ്രതിസന്ധി!!

ഫേസ് ബുക്കു വഴി നിരന്തരം തീവ്ര മത വര്‍ഗീയ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് വഴി മാസങ്ങളായി ഇയാള്‍ രഹസ്യ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പുറമെ വിവിധ തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയിരുന്നു.പ്രതിയെ ചോദ്യം ചെയ്യല്‍, തെളിവെടുപ്പ് എന്നിവക്ക് ശേഷം നാളെ കോടതിയില്‍ തിരിച്ചേല്‍പ്പിക്കും.

Askar

ഫേസ്ബുക്ക് വഴി നിരന്തരം മത സാമുദായിക വിദ്വേഷവും വര്‍ഗ്ഗീയതയും ഉണ്ടാക്കുന്ന രീതിയല്‍ പരാമര്‍ശം നടത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് മഞ്ചേരി ആനക്കയം കളത്തിങ്ങല്‍പടി സ്വദേശി അസ്‌കര്‍ (4)നെ ള മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിരന്തരമായി വര്‍ഗ്ഗീയ പരാമര്‍ശങ്ങളും തീവ്രതയുള്ള മെസേജുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നതായി പോലീസിന്റെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലുമായിരുന്നു.

വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്ക് പുറമെ വിവിധ തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐ എന്‍.ബി. ഷൈജു, എസ്.ഐ ബൈജു. ഇ.ആര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തുന്നത്.

Malappuram
English summary
Malappuram native in police custody for communal references through Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X