നീളത്തിലും വീതിയിലും ചെറുത്; 5.25 ഗ്രാം തൂക്കം; വൈറൽ ആകുന്നു ഈ കുഞ്ഞൻ മുട്ട
മഞ്ചേരി : മലപ്പുറം ജില്ലക്കാരുടെ വേറിട്ട ചർച്ചാ വിഷയം പെരുന്നാൾ സമ്മാനമായി ലഭിച്ച കുഞ്ഞൻ കോഴിമുട്ടയാണ്. കേട്ടവർക്കും പോയി കണ്ടവർക്കും എല്ലാം ഇത് കൗതുകമായി മാറുന്നു. മുള്ളമ്പാറ സലീം പടവണ്ണയ്ക്കാണ് പെരുന്നാൾ സമ്മാനമായി അത്യപൂർവ്വ സമ്മാനം ലഭിച്ചത്.
ഇദ്ദേഹത്തെ പുരാവസ്തു സൂക്ഷിപ്പുകാരൻ എന്നാണ് നാട്ടിൽ അറിയപ്പെടുന്നത്. ഇന്ന് ഈ കുഞ്ഞൻ മുട്ട കാണാൻ എത്തുന്നവരുടെ തിരക്കാണ്. ഏകദേശം 2.4 സെന്റിമീറ്റർ നീളമുണ്ട് ഈ കോഴിമുട്ടയ്ക്ക്. വീതി ആണെങ്കിലോ 1.9 സെന്റി മീറ്ററും. ഇതിന് പുറമേ, 5.25 ഗ്രാം തൂക്കവും ഉണ്ട്. ഈ വേറിട്ട മുട്ടയാണ് സലീമിന്റെ പുരാവസ്തു ശേഖരത്തിൽ കൗതുകമായി മാറുന്നത്.

ഒരു മാസത്തോളം ശീതീകരണിയിൽ സൂക്ഷിക്കാനാണ് തീരുമാനം. പിന്നീട് വെള്ളയും മഞ്ഞയും ഒഴിവാക്കി തോട് സൂക്ഷിക്കുമെന്ന് സലീം വ്യക്തമാക്കുന്നു. അതേസമയം, യു എസിലെ വെസ്റ്റ് വെർജീനിയ സ്വദേശി ഡോണി റസ്സൽ ആണ് ലോകത്തിലെ ഏറ്റവും ചെറിയ കോഴിമുട്ട സ്വന്തമാക്കിയതെന്ന് സലീം ഈ സന്തോഷത്തിന് പിന്നാലെ വെളിപ്പെടുത്തുന്നു. ഇതിന് 2.1 സെന്റീമീറ്റർ നീളവും 3.46 ഗ്രാം ഭാരവും ഉണ്ടെന്നാണ് പറയപ്പെടുന്നത്.
എന്നാൽ, 2.5 സെന്റിമീറ്റർ നീളവും 2 സെന്റിമീറ്റർ വീതിയും 5.84 ഗ്രാം ഭാരവും ഉളള മറ്റൊരു വ്യത്യസ്ത മുട്ട ഇന്ത്യയിൽ നാസിക് സ്വദേശി യാഷ് വിജയ് പവാറിന്റെ കൈവശം ഇതിന് മുൻപ് ലഭിച്ചിരുന്നതായും വിവരം ഉണ്ട്.
ചരിത്രത്തിൽ ഇടം നേടിയ ഈ കുഞ്ഞൻ മുട്ട പൂക്കോട്ടും പാടം ചെനക്കൽ അബ്ദുൽ സലാമിന്റെ വീട്ടിലെ കോഴിയാണ് നൽകിയത്. ചരിത്രാന്വേഷകൻ എന്ന നിലയ്ക്ക് സലാം പെരുന്നാളിന് വിശേഷ സമ്മാനം നൽകുകയായിരുന്നു.












Click it and Unblock the Notifications