മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഛത്തിസ്ഗഡില്‍ വെച്ച് നടക്കുന്ന മിസ്റ്റര്‍ ഇന്ത്യ ആം റസ്ലിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തുകാരന് സ്വര്‍ണം

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഛത്തിസ്ഗഡില്‍ വെച്ച് നടക്കുന്ന മിസ്റ്റര്‍ ഇന്ത്യ ആം റസ്ലിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം എടപ്പാള്‍ ലൈഫ് ലൈന്‍ ഫിറ്റ്‌നസിലെ അഷ്‌ക്കറലിക്ക് സ്വര്‍ണം. കഴിഞ്ഞമാസം എറണാംകുളം കോലഞ്ചേരിയില്‍ വെച്ച് നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് അഷ്‌ക്കറലി മിസ്റ്റര്‍ ഇന്ത്യ മത്സരത്തിലേക്ക് യോഗ്യത നേടിയത്. എടപ്പാള്‍ മാങ്ങാട്ടൂര്‍ സ്വദേശിയായ അഷ്‌ക്കറലി ആലുങ്ങല്‍ മുഹമ്മദലി - സക്കീന ദമ്പതികളുടെ മകനാണ് .

രാജു നാരായണസ്വാമിക്കെതിരെ നടപടി ഉടനില്ല;ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു

അഞ്ച് വര്‍ഷമായി എടപ്പാള്‍ ലൈഫ് ലൈനില്‍ ഫെബിന്റെ കീഴില്‍ കഠിനമായ പരിശീലനം നടത്തുകയാണ് അഷ്‌ക്കറലി. നിരവധി തവണ പഞ്ചഗുസ്തി മത്സരങ്ങളില്‍ വിജയിയായ അഷ്‌ക്കറലി ( 23) ദുബായിലടക്കം നടന്ന ഇന്റര്‍നാഷണല്‍ മല്‍സരങ്ങളില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് അന്താരാഷ്ര്ട മല്‍സരത്തില്‍ അഷ്‌ക്കറലി ഒന്നാം സ്ഥാനം നേടുന്നത്.

Askar Ali

കായിക ഇനത്തില്‍ ഫുട്്‌ബോള്‍ തട്ടകമെന്ന പേരാണ് മലപ്പുറത്തിനുള്ളതെങ്കിലും ഇന്ന് വിവിധ കായിക ഇനങ്ങളില്‍ മലപ്പുറത്തുംനിന്നും നിരവധി താരങ്ങള്‍ കേരളത്തിന്റെ അഭിമാനങ്ങളായി വളര്‍ന്നിട്ടുണ്ട്. ഐ-ലീഗ് സ്വപ്‌നം കാണുന്ന കോവളം എഫ്.സി ടീമിലേക്ക് മലപ്പുറം ജില്ലയില്‍ നിന്ന് കരുത്തരായ അഞ്ച് യുവ താരങ്ങളാണുള്ളത്. തെരെഞ്ഞെടുത്തു. മോങ്ങം തുപ്പനച്ചില്‍ നിന്നുള്ള എ.കെ.നഹാസ്, പെരിന്തല്‍മണ്ണ പട്ടിക്കാട് നിന്നുള്ള ആശിഖ്, പരപ്പനങ്ങാടിക്കാരന്‍ ജുനൈദ്, തിരൂര്‍ സ്വദേശികളായ ജവാസിന്‍, ഷമീര്‍ എന്നിവരാണ് എഫ്.സി കോവളത്തിനായി ഐ - ലീഗ് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ ടൂര്‍ണ്ണമെന്റുകളില്‍ ബൂടുകെട്ടാന്‍ പോകുന്ന മലപ്പുറം ജില്ലക്കാര്‍,

മെയ് ആദ്യ വാരം മുതല്‍ കോവളത്ത് വച്ച് നടന്ന സെലക്ഷന്‍ ക്യാമ്പിനൊടുവിലാണ് കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഈ അഞ്ച് പ്രതിഭാ ധനരായ കളിക്കാരെ മുന്‍ ദേശീയ താരം ടൈറ്റാനിയം എബിന്‍ റോസിന്റെ നേതൃത്വത്തില്‍ എഫ്.സി കോവളത്തിന്റെ വിദഗ്ദ്ധ പരിശീലക സംഘം അടുത്ത വര്‍ഷത്തേക്കുള്ള തങ്ങളുടെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇവരില്‍ നഹാസും ആശിഖും ഒഴികെയുള്ള നാല് പേരും തികച്ചും ചെറിയ പ്രദേശിക ക്ലബ്ബുകളില്‍ മാത്രം കളിച്ചു പരിചയിച്ചു വന്നരാണ്. ഇരുപത്തിയൊന്നുകാരനായ എ. കെ നഹാസ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി മൊറയൂര്‍ അരിമ്പ്രയിലെ മിഷന്‍ സോക്കര്‍ അക്കാദമിയില്‍ ചിട്ടയോടെ പരിശീലനം നടത്തി വരുന്നതോടൊപ്പം കോഴിക്കോട് ബി.എസ്.എന്‍.എല്‍. ഏറനാട് ഫൈറ്റേഴ്സ് മഞ്ചേരി എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണി വേഴ്സിറ്റിയ്ക്ക് വേണ്ടിയും സ്ട്രൈക്കര്‍ പൊസിഷനില്‍ കളത്തിലിറങ്ങിയിട്ടുണ്ട്, തന്റെ അതി വേഗതയും സ്‌കോറിങ് കപ്പാസിറ്റിയുമാണ് നഹാസിനെ ഇതാദ്യമായി ഒരു പ്രൊഫഷണല്‍ ക്ലബ്ബിലെത്തിച്ചിട്ടുള്ളത്, പെരിന്തല്‍ മണ്ണ പട്ടിക്കാട്ടു കാരനായ ആശിഖിന് പ്രദേശിക ക്ലബ്ബുകളിലേതിന് പുറമെ കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന ദേശീയ നൈന്‍ - എ സൈഡ് ഫുട്ബോളില്‍ കേരളത്തിന്റെ പ്രതിരോധ നിരക്കാരനായി കളിച്ച പരിചയം കൂടിയുണ്ട്,മറ്റു മൂന്നു പേരില്‍ പരപ്പനങ്ങാടിയില്‍ നിന്നുള്ള ജുനൈദും തിരൂരില്‍ നിന്നുള്ള ജവാസിനും മിഡ് ഫീല്‍ഡേഴ്സും തിരൂരില്‍ നിന്നു തന്നെയുള്ള ഷമീര്‍ സ്ട്രൈക്കറുമാണ്.

Malappuram
English summary
Malappuram native wins gold at Mr. India Am Wrestling Championship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X